മുണ്ടക്കയം: ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ അതിർത്തികുറ്റി പിഴുതെ റിയുന്ന വിനോദം കേരളത്തിൽ അവസാനിക്കുമെന്ന് മന്ത്രി കെ. രാജൻ. മുണ്ടക്കയം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.റീസർവേയ്ക്ക് ശേഷം രൂപീകരിക്കപ്പെടുന്ന എന്റെ ഭൂമി പോർട്ടലിൽനിന്ന് ഭൂ മിയെ സംബന്ധിച്ച പോക്കുവരവ്, അതിർത്തി, സ്‌കെച്ച് ഉൾപ്പെടെയുള്ള മുഴുവൻ വി വരങ്ങളും ലഭ്യമാകും. അതിശക്തമായ സാങ്കേതിക സംവിധാനത്തിലൂടെ നാലു വർ ഷം കൊണ്ട് പൂർത്തീകരിക്കുന്ന റീസർവേ നടപടികൾ ആരംഭിക്കുകയാണ്.
ഇതിനായി 1500 സർവേ ഉദ്യോഗസ്ഥർ ഉൾപ്പെടെ 4700 പേരെ നിയമിച്ചിട്ടുണ്ട്. 848.57 കോടി രൂപയാണ് റീസർവേയ്ക്കായി മാറ്റിവച്ചിട്ടുള്ളത്. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമി ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ആശയം മുൻനിർത്തി വില്ലേജ് ഓ ഫീസുകൾ ആധുനിക കാലത്തിന് പര്യാപ്തമായ രീതിയിലേക്ക് മാറുകയാണെന്നും മന്ത്രി പറഞ്ഞു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പീരു മേട് എം എൽ എ വാഴൂർ സോമൻ,ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, കാഞ്ഞിരപ്പ ള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ശുഭേഷ് സുധാക രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, ബ്ലോക്ക് പഞ്ചായത്തം ഗം ജോഷി മംഗലത്തിൽ, ഗ്രാമപഞ്ചായത്തംഗം സി.വി അനിൽ കുമാർ, കെ. രാജേഷ്, റ്റി. പ്രസാദ്, നൗഷാദ് ഇല്ലിക്കൽ, ചാർലി കോശി, അസീസ് ബഡായിൽ, രാജീവ് അല ക്‌സാണ്ടർ, സിജു കൈതമറ്റം, പി.എ. മനോജ്, ഷാജി അറത്തിൽ,വില്ലേജ് ഓഫീസർ പി.എൻ. ഷരീഫ് എന്നിവർ പങ്കെടുത്തു.