ബാലസംഘം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വേനൽതു മ്പി കലാജാഥ പ്രയാണമാരംഭിച്ചു. സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയം ഗം സജിൻ വി വട്ടപ്പള്ളി ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ബുധനാഴ്ച രാവിലെ മുക്കൂട്ടുതറയിൽ നിന്നുമാരംഭിച് കോരുത്തോട്, മുണ്ടക്കയം, കുട്ടിക്കൽ എന്നിവിടങ്ങളിൽ പരിപാടിക ൾ അവതരിപ്പിച്ച് പാറത്തോട്ടിലെ ഇടക്കുന്നത്ത് സമാപിച്ചു.

വ്യാഴാഴ്ച രാവിലെ ഒൻപതിന് കാഞ്ഞിരപ്പള്ളി ആനക്കല്ല്, 11ന് എലിക്കുളം, ഉച്ചയ്ക്ക് ഒന്നിന് മണിമല, പകൽ മൂന്നിന് കാഞ്ഞിരപ്പള്ളി പട്ടിമറ്റം എന്നിങ്ങനെ ജാഥ പര്യടനം നടത്തും.അർച്ചനാ സദാശിവൻ, അമൽഡോമിനിക്ക്, വി എം ഷാജഹാൻ, സജിത്, വിനു കെ ജോൺ, ആ ഷാ സേതു എന്നിവരുടെ നേതൃത്വത്തിലാണ് കലാജാഥ പര്യട നം നടത്തുന്നത്.