കാഞ്ഞിരപ്പള്ളി: ചട്ടവിരുദ്ധമായി എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ തിര ഞ്ഞെടുപ്പ് പ്രചരണ സാമഗ്രികൾ നശിപ്പിച്ച ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മീഷൻ താ ക്കീത് ചെയ്തു. കഴിഞ്ഞദിവസം എരുമേലി പഞ്ചായത്തിലെ ചേനപ്പാടിയിൽ എൽഡി എഫ് സ്ഥാനാർഥി വീണാ ജോർജ്ജിന് പ്രചരണത്തിനായി നിയമാനുസൃതം സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്ത, തിരഞ്ഞെടുപ്പ് കമ്മീഷൻ ഡിഫറെൻറ് സ്ക്വാഡിലെ ചുമതലക്കാരൻ ആയിട്ടുള്ള തിടനാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി നോബി ഐസക്കിനെതിരെ സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറി കെ.രാജേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ചട്ടവിരുദ്ധമായി തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോ ധിക്കുവാനും അങ്ങനെ സ്ഥാപിച്ചിട്ടുള്ളത് നീക്കം ചെയ്യുവാനും വേണ്ടി ഐസക്കിനെ നേ തൃത്വത്തിലുള്ള ഉദ്യോഗസ്ഥർ തികച്ചും നിയമാനുസൃതമായ ചേനപ്പാടിയിൽ സ്ഥാപിച്ചി ട്ടുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രചരണ സാമഗ്രികൾ യാതൊരു മാനദണ്ഡവുമി ല്ലാതെ നീക്കം ചെയ്യുകയായിരുന്നു.എന്നാൽ തൊട്ടടുത്തുള്ള ഇതര സ്ഥാനാർത്ഥികളുടെ പൊതുനിരത്തിൽ സ്ഥാപിച്ചിരുന്ന പ്രചരണ സാമഗ്രികൾ നാട്ടുകാർ ചൂണ്ടിക്കാട്ടിയെങ്കി ലും അവ നീക്കം ചെയ്യാൻ തയ്യാറായില്ല.
ഇതിന്റെ അടിസ്ഥാനത്തിൽ സിപിഐ എം ഏരിയാ കമ്മിറ്റി സെക്രട്ടറി യും, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ കെ രാജേഷ് നീക്കംചെയ്ത ബോർഡുകളുടെ ചിത്രങ്ങ ളും ഫ്ലെക്സിന് പകരമുള്ള മെറ്റീരിയൽ ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് തെളിയി ക്കുന്നതിന് ആവശ്യമായ രേഖകളും ഇതര സ്ഥാനാർഥികളുടെ നീക്കം ചെയ്യാത്ത പ്രചര ണ സാമഗ്രികളുടെ ചിത്രങ്ങളും സഹിതം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനു രേഖാമൂ ലം പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഈ വിഷയം പരിശോധിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ താക്കീത് ചെയ്യുമായിരുന്നു.
തിരഞ്ഞെടുപ്പ് വേളയിൽ ഏകപക്ഷീയമായി വ്യക്തിപരമായ താൽപര്യം മുൻനിർത്തി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി അറിയിച്ചു.