കാഞ്ഞിരപ്പള്ളി:തമ്പലക്കാട് വീണ്ടും രാഷ്ട്രീയ സംഘര്‍ഷം.ആര്‍ എസ് എസ് പ്രവര്‍ത്ത കന് മര്‍ദ്ദനമേറ്റതിന് പിന്നാലെ ബാലസംഘം പ്രവര്‍ത്തകന്റെ വീട് കയറി അക്രമിച്ചു. ബാലസംഘം ഏരിയ സെക്രട്ടറിയും എസ് എഫ് ഐ ഭാരവാഹിയുമായ അലന്‍ കെ ജോര്‍ജിന്റെ വീടിന് നേര്‍ക്ക് ഉണ്ടായ അക്രമണത്തില്‍ പിതാവ് ജോര്‍ജിന് വെട്ടേല്‍ക്കു കയും മാതാവിനും സഹോദരനും പരുക്കേല്ക്കുകയും ചെയ്തു.

തമ്പലക്കാട് മേഖലയില്‍ നാളുകളായി നില നില്ക്കുന്ന രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗ മായാണ് വെള്ളിയാഴ്ച രാത്രി ആര്‍ എസ് എസ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റത് .തമ്പലക്കാ ട് അംബിയില്‍ രതീഷിനെയാണ് സ്വകാര്യ സ്ഥാപനത്തില്‍ ജോലി കഴിഞ്ഞിറങ്ങവേ കാഞ്ഞിരപ്പള്ളിയില്‍ വച്ച് ഒരു സംഘം ആളുകള്‍ മര്‍ദിച്ചത്.സി പി എം,ഡി വൈ . എഫ് ഐ പ്രവര്‍ത്തകരാണ് അക്രമത്തിന്റെ പിന്നിലെന്ന് ആര്‍ എസ് പ്രവര്‍ത്തകര്‍ ആരോപി  ച്ചതിന്റെ പിന്നാലെ തമ്പലക്കാട് മേഖലയില്‍ ബാലസംഘം ഏരിയ സെക്രട്ടറി യും എസ് എഫ് ഐ ഭാരവാഹിയുമായ അലന്‍ കെ ജോര്‍ജിന്റെ വീടിന് നേര്‍ക്ക് അക്രമ ണം ഉണ്ടായി.അലനെ അന്വേഷിച്ചെത്തിയ സംഘംവീടും വീട്ടുപകരണങ്ങളും തകര്‍ത്ത ശേഷം രോഗിയ കളായപിതാവിനെയും മാതാവിനെയും സഹോദരനെയും അക്രമിച്ചു. അലന്റെ പിതാവ് തമ്പലക്കാട് കണിക്കുന്നേല്‍ജോര്‍ജിന് വടിവാളുകൊണ്ട് പുറത്തും കൈയ്ക്കും, കാലിനും വെട്ടേറ്റു. മാതാവ് ജെസിക്കും, സഹോദരന്‍ പതിമൂന്ന് വയസുകാരന്‍ അലക്‌സിനും കമ്പിവടി കൊണ്ട് അടിയെ തുടര്‍ന്നാണ് പരുക്ക്.മൂവരും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.മുഖം മൂടി ധരിച്ച സംഘമാണ് വീടിനേര്‍ക്ക് ആക്രമണം നടത്തിയതെന്ന് ജോര്‍ജ് പറഞ്ഞു.സംഭവത്തിന് പിന്നില്‍ ആര്‍ എസ് എസും ബിജെപിയും ആണന്നാണ് സി.പിഎമ്മിന്റെ ആരോപണം. മേഖലയില്‍ സംഘര്‍ഷസാധ്യത സൃഷ്ടിക്കാന്‍ ഇരുകൂട്ടരും മനപൂര്‍വ്വം ശ്രമിക്കുകയാണന്നും, ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച തമ്പലക്കാട്ട് പ്രതിഷേധയോഗം സംഘടിപ്പിക്കുമെന്നും സി പി എം ഏരിയ സെക്രട്ടറി കെ രാജേഷ് വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു

എന്നാല്‍ സംഘടന സ്വാതന്ത്ര്യം നിഷേധിക്കുന്ന സി പി എമ്മിന്റെ നിലപാട് അപലപനീ യമാണന്നും.സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ സി പി എം, ഡി വൈ എഫ് ഐ ഗുണ്ടകളാ  ണന്നും ബിജെപി ജില്ല ട്രഷറര്‍ കെ ജി കണ്ണന്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. സംഘര്‍ത്തെതുടര്‍ന്ന് തമ്പലക്കാട് മേഖലയില്‍ പോലീസ് കര്‍ശന സുരക്ഷയാണ് ഒരുക്കി യിരിക്കുന്നത്.