എരുമേലിയിൽ ദേവസ്വം ഇടത്താവളം പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചു സം സാരിക്കുമ്പോഴാണ് ദേവസ്വം, പട്ടിക ജാതി, പിന്നോക്ക ക്ഷേമ, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ മുൻ മുഖ്യമന്ത്രി തനിക്ക് നൽകിയ ഉപദേശം സദസി നോട് പങ്ക് വെച്ചത്. 1996 ൽ താൻ ആദ്യമായി മന്ത്രി ആയപ്പോൾ അന്ന് മുഖ്യമന്ത്രി ആ യിരുന്ന ഇ കെ നായനാർ തന്നെ അടുത്തേക്ക് വിളിച്ച് ഒരു ഉപദേശം നൽകിയെന്നും നർമത്തോടെയുള്ള ആ ഉപദേശം താൻ ഒരിക്കലും മറക്കില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ആയാൽ ഉദ്ഘാടനത്തിനും കല്ലിടീൽ നടത്താനും പോകേണ്ടി വരുമെന്നും ഇട്ട കല്ലുകൾ കരയുന്ന സ്ഥിതി ഉണ്ടാകാതെ നോക്കണമെന്നുമായിരുന്നു ആ ഉപദേശം. ക ല്ലുകൾ കരയരുത് എന്ന് അദ്ദേഹം പറഞ്ഞത് നടക്കാത്ത പദ്ധതികൾക്ക് കല്ല് ഇടരുതെ ന്ന് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ നർമരൂപേണെയുള്ള ഉപദേശം ആയിരുന്നെന്ന് മന്ത്രി പറഞ്ഞു. അതിന് ശേഷം ഏത് പദ്ധതിയുടെ ശിലാ സ്ഥാപനം നടത്തുമ്പോഴും അത് പൂർത്തിയാകുമോയെന്ന് താൻ അന്വേഷിച്ച് ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം പറ ഞ്ഞു. അതുകൊണ്ട് തന്നെ എരുമേലിയിൽ ഇന്ന് താൻ ശിലയിട്ട ഇടത്താവളം പദ്ധതി സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്ത് എരുമേലിയുടെ മത മൈത്രി മാതൃകയാണെന്ന് പറഞ്ഞ മന്ത്രി ഇപ്പോൾ അ രുതാത്ത പല തിന്മകളും ചുറ്റും നടക്കുകയാണെന്നും അതിനെതിരെ സഹോദര സ്നേഹത്തിന്റെ കാഴ്ചയായി ലോകത്തിന് പകർത്താൻ എരുമേലിയുണ്ടെന്ന് പറഞ്ഞത് സദസ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
അടുത്ത ശബരിമല തീർത്ഥാടന കാലത്ത് എല്ലാ അയ്യപ്പ ഭക്തർക്കും എരുമേലിയിൽ മതിയായ വിശ്രമ സൗകര്യം ഉറപ്പായിരിയ്ക്കുമെന്ന്  മന്ത്രി അറിയിച്ചു . കിഫ്‌ബി ഫണ്ടിൽ 15 കോടി ചെലവിട്ടാണ് എരുമേലി ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് ഇടത്താവളം പദ്ധതി നിർമിക്കുന്നത്.
സംസ്ഥാനത്ത് എരുമേലി ഉൾപ്പടെ ഏഴ് ഇടത്താവളങ്ങളുടെ നിർമാണം ആരംഭിച്ചിരി ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എരുമേലിയിൽ അടുത്ത തീർത്ഥാടന കാലത്തി ന് മുമ്പ് നിർമാണം പൂർത്തിയാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. എരുമേലിയിൽ ഭക്തർ ക്ക്  അന്നദാനം നൽകിയിരുന്നത് ഇതുവരെ ഷെഡിൽ വെച്ചായിരുന്നു. വിശ്രമിക്കാൻ പരിമിതമായ സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്. ഇടത്താവളം പദ്ധതി പൂർത്തിയാകു ന്നതോടെ ഒരേ സമയം അഞ്ഞൂറ് പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള അന്ന ദാന മണ്ഡപവും ഹാളും ഉൾപ്പടെ മൂന്ന് നില കെട്ടിടവും സ്ത്രീ പുരുഷൻമാർക്ക് വെ വ്വേറെയായി ശൗചാലയങ്ങളും ഒരുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന പുഴ, പുനർജനി പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷനായിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ, ബോർഡ് അംഗങ്ങളായ മനോജ്‌ ചരളേൽ, പി എൻ തങ്കപ്പൻ, ചീഫ് എഞ്ചിനീയർമാരായ ആർ അജിത് കുമാർ, ജി കൃഷ്ണകുമാർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അജിതാ രതീഷ്, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, ജില്ലാ പഞ്ചായത്ത്‌ അംഗം ശുഭേഷ് സുധാകരൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ടി എസ് കൃഷ്ണകുമാർ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അനിശ്രീ സാബു, അംഗങ്ങളായ നാസർ പനച്ചി, ലിസി സജി, ജമാഅത്ത് പ്രസിഡന്റ് പി എ ഇർഷാദ്, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ സി പി സതീഷ് കുമാർ, ജി ബൈജു, വിവിധ കക്ഷി നേതാക്കളായ വി ഐ അജി, ടി വി ജോസഫ്, വി പി സുഗതൻ, ജോബി ചെമ്പകത്തുങ്കൽ, നൗഷാദ് കുറുങ്കാട്ടിൽ, ജോസ് പഴയതോട്ടം, സലിം വാഴമറ്റം, പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.