പൊൻകുന്നം:ചിറക്കടവിൽ മൂന്നു ഡിവൈഎഫ്ഐ പ്രവർത്തകർക്കു വെട്ടേറ്റ സംഭ വത്തിൽ പരുക്കേറ്റവർ നൽകിയ മൊഴിപ്രകാരം മൂന്നു പേർക്കെതിരെ പൊൻകുന്നം പൊലീസ് കേസെടുത്തു. എന്നാൽ, സംഭവത്തിൽ ഒരാൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളതെന്നും മറ്റു രണ്ടു പേരും നിരപരാധികളാണെന്നും ബിജെപി നേതൃത്വം ആക്ഷേപം ഉന്നയിച്ച തോടെയാണ് അറസ്റ്റ് നീളുന്നത്.

കരുതലോടെ പൊലീസ്

സംഭവത്തിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നു പൊലീസിന് ഇതുവരെ വ്യക്തത വന്നി ട്ടില്ല. നിരപരാധികളെ കേസിൽ കുടുക്കിയെന്ന കേസുകൾ ഈയിടെ പൊലീസിനു തല വേദനയായിരുന്നു. എന്തായാലും കൂടുതൽ അന്വേഷണത്തിനു ശേഷമേ അറസ്റ്റ് രേഖപ്പെ ടുത്താനിടയുള്ളൂ.

വെട്ടേറ്റ സംഭവത്തിനു ശേഷം മേഖലയിൽ നടന്ന അക്രമങ്ങളിൽ സിപിഎമ്മിന്റെയും ബിജെപി യുടെയും പരാതിയിൽ കണ്ടാലറിയാവുന്ന 50 പേരുടെ പേരിൽ കേസെടുത്തി ട്ടുണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകർക്കു വെട്ടേറ്റ സംഭവത്തിനു ശേഷം മേഖലയിൽ വ്യാപക അകമമാണ് അരങ്ങേറിയത്.

സിപിഎം അക്രമമെന്ന് ബിജെപി

ചിറക്കടവിലും സമീപ പ്രദേശങ്ങളിലും സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടു കയാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി ആരോപിച്ചു. തെക്കേത്തുകവല, മണക്കാട്ട്, ചെറുവള്ളി തുടങ്ങിയ മേഖലകളിലെല്ലാം ഇതാണു സ്ഥിതി.ഇതു സിപിഎമ്മി ന്റെ ആസൂത്രിത നീക്കമായിരുന്നു. ഈ വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ഹരി പറഞ്ഞു.