പൊന്‍കുന്നം: പരിക്കേറ്റ നിലയില്‍ വെള്ളി മൂങ്ങയെ ചെറുവളളിയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ ക്ഷേത്രദര്‍ശനത്തിയ നാട്ടുകാരാണ് ചെറുവള്ളി അമ്പലം കവലയില്‍ ഗോപുരത്തിന് താഴെ കാലിന് പരിക്കേറ്റ് പറക്കാന്‍ പറ്റാത്ത നിലയിലായിരുന്ന വെള്ളി മൂങ്ങയെ കണ്ടത്.

വിവരം അറിഞ്ഞ് നിരവധിയാളുകള്‍ എത്തിയിരുന്നു. പ്രദേശവാസികള്‍ അറിയിച്ചതസ രിച്ച് ഫോറസ്റ്റുകാര്‍ വെളളിമൂങ്ങയെ ഏറ്റെടുത്തു കൊണ്ടുപോയി.