പൊൻകുന്നം KSRTC ടിപ്പോയിൽ നിന്നുമാണ് ടിപ്പോയ്ക്ക്  മുൻപിൽ പാർക്ക്  ചെയ്തിരു ന്ന KSRTC ബസ് ഉരുണ്ട് പോയത്.ഉരുണ്ട് പോയ ബസ് ഡിപ്പോയ്ക്ക് മുൻപിലുള്ള വീടി ൻ്റെ ഭിത്തിയിലിടിച്ച് നിന്നു. ഡിപ്പോയക്ക് മുൻപിലൂടെയാണ് പുനലൂർ മൂവാറ്റുപുഴ  സം സ്ഥാന പാത കടന്ന് പോകുന്നത്. ഈ സമയം ഇത് വഴി വാഹനങ്ങൾ കടന്ന് പോകാതി രുന്നത് കൊണ്ട് വലിയ ദുരന്തം ഒഴിവായി.രാത്രി 8.30 ഓടെയാണ് അപകടം നടന്നത്. വീട്ടിൽ ആൾ താമസമില്ല.ഡിപ്പോയിൽ സ്ഥലമില്ലാത്ത കൊണ്ടും ചില  വണ്ടികൾക്ക് സെൽഫ് സ്റ്റാർട്ട് ഇല്ലാത്ത കൊണ്ടും. ഡിപ്പോയുടെ കവാടത്തിൽ ഉൾപ്പെടെയാണ് രാ ത്രിയിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. പ്രദേശം വലിയ ഇറക്കമാണ്.ഈ ഇറക്കത്തിലാണ് വാഹനം പാർക്ക് ചെയ്യുന്നത്.ഇതിന് മുൻപുo നിരവ ധി തവണ ബസ് ഇത്തരത്തിൽ ഉരുട്ട് താഴോട്ട് പോയിട്ടുണ്ട്.KSRTC അധികൃതർ സ്ഥല ത്തെത്തി ക്രയിൻ ഉപയോഗിച്ച് വാഹനം മാറ്റി.