സംസ്ഥാനത്തു പുറത്തിറക്കാവുന്ന വാഹനങ്ങളിലെ ഒറ്റ, ഇരട്ട അക്ക നിയ ന്ത്രണം നീക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ ഏഴുമു തല്‍ രാത്രി ഏഴു വരെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനു തടസമില്ല. ക ണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈ ഇളവുണ്ടാകില്ല. അവശ്യസര്‍വീസുക ള്‍ക്കു മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ അനുമതിയുള്ളത്.

കേന്ദ്ര നിര്‍ദേശത്തില്‍ ഒറ്റ, ഇരട്ട അക്കത്തെക്കുറിച്ചു പരാമര്‍ശമില്ലാത്തതി നാല്‍ നിയന്ത്രണം ഉണ്ടാകില്ലെന്നു ഗതാഗതവകുപ്പ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പല സ്ഥലങ്ങളിലും പൊലീസ് ഒറ്റ, ഇരട്ട അക്ക നമ്പറുകളുടെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ തടഞ്ഞു. ഇതു സംബന്ധിച്ച് പൊലീസിനു നിര്‍ദേശം നല്‍കിയതായി ഗതാഗത സെക്രട്ടറി പറഞ്ഞെങ്കിലും അറിഞ്ഞിട്ടില്ലെന്നായിരുന്നു പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചത്. ഈ ആശയക്കുഴപ്പമാണു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ തീര്‍പ്പാക്കിയത്.