ലോക് ഡൗണിൽ മദ്യശാലകൾ പൂട്ടിയത് മൂലം  മലയോര മേഖലയിൽ വ്യാജ മദ്യ നിർ മ്മാണം വർദ്ധിച്ചു.പൊൻകുന്നം എക്സൈസ് സർക്കിൾ ഓഫീസിന് കീഴിൽ പിടികൂടിയ കേസുകളുടെ എണ്ണത്തിലും റെക്കോർഡ് വർദ്ധന.
സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ മദ്യശാലകൾ പൂട്ടിയത് മലയോര മേഖലയി ൽ വ്യാജമദ്യം നിർമ്മാണം വർദ്ധിപ്പിച്ചിരിക്കുകയാണ്.പൊൻകുന്നം എക്സൈസ് സർ ക്കിളിന് കീഴിലെ കാഞ്ഞിരപ്പള്ളി, എരുമേലി റേഞ്ചുകളിലായി നിരവധി വ്യാജമദ്യമാണ് പിടികൂടിയത്.ഏപ്രിൽ  മാസം മാത്രം 2 റേഞ്ചുകളിലായി 8 ഓളം കേസുകളാണ് പിടിച്ച ത്.പൊൻകുന്നം എക്സൈസ് സർക്കിൾ ഓഫീസിന് കീഴിൽ ഒരു മാസം ഇത്രയധികം കേ സുകൾ പിടികൂടുന്നത്  ഇത് ആദ്യമായാണെന്ന് പൊൻകുന്നം എക്സൈസ് സർക്കിൾ എസ്.സ ജ്ഞീവ് കുമാർ പറഞ്ഞു.8 കേസുകളിലായി  612 ലിറ്റർ വാഷും, 3.800 ലിറ്റർ ചാരായവും 10 പ്രതികളെയും പിടികൂടിയിട്ടുണ്ട്.എരുമേലി റേഞ്ചിന് കീഴിൽ 2 കേസും, കാഞ്ഞിരപ്പള്ളി റേഞ്ചിന് കീഴിൽ 2 കേസുകളുമാണ് റെജിസ്റ്റർ ചെയ്തിട്ടുള്ളത്.
ലോക്ഡൗൺ കാലയളവിൽ എടുത്ത കേസുകളിലെ പ്രതികൾ  മുൻപ് കേസുകകളിൽ പെ ട്ടിട്ടുള്ളവരല്ലെന്നും മദ്യം കിട്ടാത്ത സാഹചര്യത്തിൽ വ്യാജ മദ്യം നിർമ്മാണം നടത്തിയവ രാണെന്നും Cl പറഞ്ഞു. വ്യാജ മദ്യം നിർമ്മാണം പൊതു ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും എസ്.സജ്ഞീവ് കുമാർ പറഞ്ഞു.