പൊൻകുന്നം: ശബരിമലയിൽ സംഘം ചേർന്ന് നാമജപം നടത്തിയതിന് അറസ്റ്റിലായ കർ മസമിതി പ്രവർത്തകർക്ക് പൊൻകുന്നത്ത് തിങ്കളാഴ്ച രാവിലെ വരവേൽപ്പ് നൽകി. മ ണിയാർ പോലീസ് ക്യാമ്പിൽ നിന്ന് ജാമ്യം ലഭിച്ച് മടങ്ങിയെത്തിയവർക്കാണ് എരുമേലി യിലും തുടർന്ന് പൊൻകുന്നത്തും ശരണഘോഷയാത്രയോടെ സ്വീകരണമൊരുക്കിയത്.

ബി.ജെ.പി.ജില്ലാട്രഷറർ കെ.ജി.കണ്ണൻ ഉൾപ്പെടെ പൊൻകുന്നം,പനമറ്റം,പാലാ തുടങ്ങി യ മേഖലകളിൽ നിന്നുള്ളവരായിരുന്നു അറസ്റ്റിലായവർ.പൊൻകുന്നത്ത് സ്വീകരണത്തി  നു ശേഷം നാമജപഘോഷയാത്ര നടത്തി. സ്ത്രീകളുൾപ്പെടെയുള്ളവർ നാമജപയാത്രയിൽ പങ്കെടുത്തു. സന്നിധാനത്ത് നാമജപം നടത്തുന്നതിന് തടസമുണ്ടാകുന്നത് ഭക്തർക്ക് വേദ നാജനകമാണെന്നും അതംഗീകരിക്കാനാവില്ലെന്നും സ്വീകരണസമ്മേളനത്തിൽ കെ.ജി. കണ്ണൻ പറഞ്ഞു.നാമജപം നടത്തുന്നത് കുറ്റമാണെങ്കിൽ അതിനുള്ള ശിക്ഷ സന്തോഷത്തോ ടെയാണ് ഓരോ ഭക്തരും സ്വീകരിക്കുന്നതെന്നും കണ്ണൻ പറഞ്ഞു.

ബി.ജെ.പി.സംസ്ഥാന ഉപാധ്യക്ഷൻ ജി.രാമൻനായർ,സംസ്ഥാനകമ്മിറ്റിയംഗം ഡോ.ജെ. പ്രമീളാദേവി,വി.എൻ.മനോജ്,കെ.വി.നാരായണൻ,പി.എൻ.ഉണ്ണികൃഷ്ണൻ, ജി.ഹരി ലാൽ തുടങ്ങി കർമസമിതി നേതാക്കൾ നേതൃത്വം നൽകി.

രാത്രി മുഴുവൻ പൊൻകുന്നം പോലീസ് സ്‌റ്റേഷനു മുൻപിൽ നാമജപം
ശനിയാഴ്ച രാത്രിയിൽ സന്നിധാനത്ത് സംഘം ചേർന്ന് നാമജപം നടത്തിയവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പൊൻകുന്നം പോലീസ് സ്‌റ്റേഷന് മുൻപിൽ നാമജപം നട ത്തി. പൊൻകുന്നം, പനമറ്റം, പാലാ പ്രദേശങ്ങളിൽ നിന്നുള്ളവരെയാണ് സന്നിധാനത്ത് അറസ്റ്റ് ചെയ്തത്. ഈ വിവരമറിഞ്ഞ ഉടൻ തന്നെ കർമസമിതി പ്രവർത്തകർ പൊൻകു ന്നത്ത് നാമജപം തുടങ്ങി. സ്ത്രീകളുൾപ്പെടെയുള്ളവർ ഞായറാഴ്ച പുലരുവോളം നാമ ജപം തുടർന്നു.