കാഞ്ഞിരപ്പള്ളി:സെന്റ് ആന്റണീസ് കോളജ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും റാങ്ക് നേട്ടം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം എം.കോം ന്   മായ എസ്.ഒന്നാം റാങ്ക് നേടിയി രുന്നുവെങ്കില്‍ ഇത്തവണ എം.ജി. യൂണിവേഴ്‌സിറ്റി എം എ ഇംഗ്ലീഷ് പരീ ക്ഷയില്‍ അഖില രാജ് ആണ് ഒന്നാം റാങ്കിന് അര്‍ഹയായത്. പ്രതിബദ്ധതകളെ അവസരങ്ങ ളാക്കി തീര്‍ത്ത നിശ്ചയദാര്‍ഢ്യത്തോടും കൂടി പഠിച്ചുയര്‍ന്ന് നേടിയ ഉജ്ജല വിജയ മാണ് അഖിലയുടേത്. നേരത്തേ ഈ കോളജില്‍ തന്നെ ഡിഗ്രി പഠനവും അതിപ്രശ സ്തമായ നിലയില്‍ പൂര്‍ത്തീകരിച്ചതിന് ശേഷമാണ് എം. എ. ഇംഗ്ലീഷിന് സുവര്‍ണ്ണ നേട്ടം കൈവരിച്ചിരിക്കുന്നത്.

അദ്ധ്യാപകരുടെ പൂര്‍ണ്ണമായ പിന്തുണയും സമര്‍പ്പണ മനോഭാവവുമാണ് ഈ വിജയ ത്തിനാധാരമെന്ന് അഖില വിലയിരുത്തുന്നു, അദ്ധ്യാപകരുടെ തീക്ഷണതയും പ്രതിസ ന്ധികളില്‍ നിന്നും അതിജീവിച്ച് കഠിനപ്രയക്‌നത്തിലൂടെ നേടിയെടുത്ത വിജയമാണി തെന്ന് കോളജ് പി. റ്റി. എ അഭിപ്രായപ്പെട്ടു.

കോളജിന്റെ ജൂബിലി വര്‍ഷത്തില്‍ നിരവധി സാമൂഹിക നന്മ പ്രൊജക്ടുകള്‍.

നാല് സഹവിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹവീടും, പ്രതിവര്‍ഷം 7 ലക്ഷം രൂപയുടെ വിദ്യാ ഭ്യാസ സഹായവും, ഒപ്പം ടിഫിന്‍ ഫോര്‍ എ സ്റ്റുഡന്റ് സ്‌കീം വഴി നാം നേടിയെടുത്ത ദൈവകരുണയും ഒപ്പം അഖിലയുടെ തീവ്രശ്രമവും അദ്ധ്യാപകരുടെ അത്മാര്‍ത്ഥമായ സമര്‍പ്പണവുമാണ് ഈ റാങ്ക് നേട്ടത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നതെന്ന് ഡയറക്ടര്‍ റവ. ഡോ. ആന്റണി നിരപ്പേല്‍ അഭിപ്രായപ്പെട്ടു.

ഈ വര്‍ഷം കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജില്‍ പ്രവേശനം നേടിയ 682 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രവേശനോത്സവവും, റാങ്ക് ജേതാവിനെ അനുമോദിച്ചുകൊണ്ടും ഓഗസ്റ്റ് 3 ന് രാവിലെ 09.45 ന് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ ഡയറക്ടര്‍ റവ. ഡോ. ആന്റണി നിരപ്പേലിന്റെ അദ്ധ്യക്ഷത യില്‍ ചേരുന്ന സമ്മേളനം സി. എസ്. ഐ മുന്‍ മോഡറേറ്റര്‍ മോസ്റ്റ്.റവ.ഡോ. കെ. ജെ. സാമുവേല്‍  ഉദ്ഘാടനം ചെയ്യുന്നതും, എം. ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക്ക് തോമസ്  മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്.

സമ്മേളനത്തില്‍ ഏലപ്പാറ തോട്ടം മേഖലയില്‍ നിന്നും പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഐ. എ. എസ് റാങ്ക് ജേതാവായി തീര്‍ന്ന  അര്‍ജുന്‍ പാണ്ഢ്യനേയും ആദരിക്കുന്നു. സമ്മേളനത്തില്‍ റാങ്ക് ജേതാക്കള്‍ക്ക്  പ്രത്യേക പുരസ്‌കാരം നല്‍കുന്നതൊപ്പം കുട്ടികളെ മികച്ച ശിക്ഷണത്തില്‍ വാര്‍ത്തെടുത്ത അദ്ധ്യാപകരേയും ആദരിക്കുന്നു.
അനുമോദനസമ്മേളനത്തിന് ശേഷം ഏകദിന ഓറിയന്റേഷന്‍ പ്രോഗ്രാമിന് ഡയറക്ടര്‍ റവ. ഡോ. ആന്റണി നിരപ്പേല്‍, ഡോ. ലാലിച്ചന്‍ കല്ലംപള്ളി, ജോസ് കൊച്ചുപുര, തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

പത്രസമ്മേളനത്തില്‍ വിവധ പ്രോഗ്രാമുകളെ കുറിച്ച് ഡയറക്ടര്‍ റവ. ഡോ. ആന്റണി നിരപ്പേല്‍, സെക്രട്ടറി ഡോ. ലാലിച്ചന്‍ കല്ലംപള്ളി, അഡ്മിനിസ്‌ട്രേറ്റര്‍ ജോസ് കൊച്ചുപുര, പ്രിന്‍സിപ്പല്‍  മധുസൂതനന്‍ എ. ആര്‍, ഫിനാന്‍സ് ഓഫീസര്‍  റ്റിജോമോന്‍ ജേക്കബ്, പി. ആര്‍. ഒ  ജോസ് ആന്റണി തുടങ്ങിയവര്‍ വിശദീകരിച്ചു.