പൂഞ്ഞാറില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിന്റെ ടോമി കല്ലാനി സ്ഥാനാ ര്‍ത്ഥിയാകുവാന്‍ സാധ്യത. മണ്ഡലം പിടിക്കുവാനായി കൈപ്പത്തി ചിഹ്നത്തില്‍ ശക്തനാ യ സ്ഥാനാര്‍ത്ഥിയെ വേണമെന്ന കീഴ്ഘടകങ്ങളുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തി ലാ ണ് കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ ടോമി കല്ലാനിയെ മല്‍സരിക്കുവാന്‍ ഇറക്കുന്നത്. ഐ വിഭാഗത്തിന് ജില്ലയില്‍ പ്രാതിനിത്യം വേണമെന്നാവിശ്യപ്പെട്ടാല്‍ ചിലപ്പോള്‍ ജോസഫ് വാഴയ്ക്കനോ ഫിലിപ്പ് ജോസ്ഥിനോ സ്ഥാനാര്‍ത്ഥിത്യം ലഭിച്ചേക്കാം.

പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് പൂഞ്ഞാറില്‍ കോണ്‍ഗ്രസ് മത്സരത്തിന് ഒരുങ്ങുന്നത്. യു ഡിഎഫില്‍ കേരള കോണ്‍ഗ്രസ് മല്‍സരിച്ചു വന്ന സീറ്റില്‍ യു.ഡി.എഫ് വിട്ട് എല്‍ഡിഎ ഫിലേക്ക് മാണി വിഭാഗം പോയതോടെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു. 19 67ന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസ് ഇവിടെ മല്‍സരിക്കുന്നത്. പഴയ കാഞ്ഞിരപ്പള്ളി യില്‍ 2006വരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു മല്‍സരിച്ചത്.