ഇടതുപക്ഷ ജനാധിപത്യമുന്നണി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയം പൂർത്തിയാക്കി. ബുധനാഴ്ച നടന്ന ഉഭയകക്ഷി ചർച്ചകൾക്കൊടുവിലണ് സീറ്റുകൾ സംബന്ധിച്ച തീരുമാനം ഉണ്ടായത്.
നിലവിൽ ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് സിപിഎം 85, സിപിഐ 25, കേരള കോൺഗ്രസ് (ജോസ്) 13,ജെഡിഎസ് 4, എൽജെഡി 3,ഐഎൻഎൽ 3 എൻസിപി 3, കേരള കോൺഗ്രസ് (ബി) 1, കേരള കോൺഗ്രസ് (എസ്) 1, ആർഎസ്പി (ലെനിനിസ്റ്റ്) 1, ജനാധിപത്യ കേരള കോൺഗ്രസ് 1 എന്നിങ്ങനെയാണ് സീറ്റു നില.
ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ്എമ്മിന് നൽകാൻ ധാരണയായതോടെയാണ് സീറ്റ് വിഭജന ചർച്ച പൂർത്തിയായത്. സിപിഐ എതിർപ്പ് മറികടന്നാണ് സീറ്റ് കേരള കോൺഗ്രസിന് നൽകാൻ തീരുമാനമായത്.
പാലാ,കടുത്തുരുത്തി,പൂഞ്ഞാർ,ചങ്ങനാശ്ശേരി,കാഞ്ഞിരപ്പള്ളി,ഇടുക്കി,തൊടുപുഴ,
റാന്നി,പെരുമ്പാവൂർ,പിറവം,ചാലക്കുടി,കുറ്റിയാടി,ഇരിക്കൂർ നിയമസഭ മണ്ഡലങ്ങ ളിൽ കേരള കോൺഗ്രസ് എം ഇടത്പക്ഷ മുന്നണിയിൽ മത്സരിക്കും.
റാന്നി,പെരുമ്പാവൂർ,പിറവം,ചാലക്കുടി,കുറ്റിയാടി,ഇരിക്കൂർ നിയമസഭ മണ്ഡലങ്ങ ളിൽ കേരള കോൺഗ്രസ് എം ഇടത്പക്ഷ മുന്നണിയിൽ മത്സരിക്കും.