കാഞ്ഞിരപ്പള്ളിയില്‍ മല്‍സരിക്കാനൊരുങ്ങുന്ന ഇരിക്കൂര്‍ എം.എല്‍.എയായ കെ.സി ജോസഫിനെതിനെ യൂത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കി. യുവാക്കള്‍ ക്കായി വഴിമാറണമെന്നാവശ്യപ്പെട്ടാണ് പരാതി.

കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷി ന് സാധ്യത ഏറുന്നു ഏറ്റുമാനൂര്‍ ജോസഫ് വിഭാഗത്തിന് നല്‍കിയാല്‍ മറ്റൊരു വിജയ സാധ്യത ഉള്ള മണ്ഡലം കാഞ്ഞിരപ്പള്ളി ആണെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കു കൂ ട്ടല്‍ ഇതുവഴി വനിതാ പ്രാതിനിത്യവും ജില്ലയില്‍ ഉറപ്പാക്കാന്‍ സാധിക്കും. സമുദായ സ മവാക്യങ്ങളും അനുകൂലം.

കെ.സി ജോസഫിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പരാതിയാണ് ഉയരുന്നത്. കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവ ര്‍ത്തകരാണ് പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ വഴി രംഗത്ത് എത്തിയിരിക്കുന്നത്. മേഖലയിലെ തന്നെ യുവ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. സോഷ്യല്‍ മീഡിയ വഴി പൊങ്കാലയാണ് കെ.സി ജോസഫിന്, ഇതോടെ കെ.സി ജോസഫിനെ മാറ്റുമോ, ആരുവരും എന്ന രീതിയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.