ലോക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ കാഞ്ഞിരപ്പള്ളി നഗരം ഗതാഗ തകുരുക്കിൽ വീർപ്പുമുട്ടുകയാണ്. അനധികൃത പാർക്കിങ്ങും നിയന്ത്രണാതീതമായ വാ ഹനങ്ങളും മൂലം കാഞ്ഞിരപ്പള്ളി ടൗൺ കടക്കാൻ സമയം ഏറെ നഷ്ടമാവുകയാണ്. തി ങ്കളാഴ്ച്ച കാഞ്ഞിരപ്പള്ളി ടൗൺ കുരുക്കിലായപ്പോൾ ഒടുവിൽ കാഞ്ഞിരപ്പള്ളി പേട്ട കവ ലയിൽ ഗതാഗതം നിയന്ത്രിക്കുവാൻ ഓട്ടോ ഡ്രൈവർമാർ തന്നെ നേരിട്ടിറങ്ങി. ഈ സമയ മൊന്നും ഗതാഗതം നിയന്ത്രിക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ പോലും നഗരത്തിൽ എ ങ്ങുമില്ലായിരുന്നു.

ബസുകൾ കുറവായിരിന്നിട്ടും രാവിലെ മുതൽ ആരംഭിച്ച കുരുക്ക് ഉച്ചവരെ തുടർന്നു. വിവിധ സ്ഥാപനങ്ങളിൽ എത്തുന്നവർ അലഷ്യമായി ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്തതാണ് പ്രധാനമായും കുരുക്കിന് കാരണമായത്.മുൻപ് പഞ്ചായത്ത് വി ളിച്ചു ചേർത്ത ട്രാഫിക് അവലോകന യോഗത്തിൽ പഞ്ചായത്ത് നിർദ്ദേശിച്ച വൺ വേ സംവിധാനം പൊലീസിന് സ്വീകാര്യമല്ലാതെ വന്നതോടെ നടപ്പായില്ല. ടൗണിലെ ബസ് സ്റ്റോപ്പുകൾ പുനക്രമീകരിച്ച് ഗതാഗത തടസം ഒഴിവാക്കാൻ പഞ്ചായത്തും ,പൊലീസും, ദേശീയ പാത വിഭാഗവും സഹകരിച്ച് നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്ത മായിരിക്കുകയാണ്.