കാഞ്ഞിരപ്പള്ളി: പേട്ടക്കവലയിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രവർത്തിച്ചു തുട ങ്ങി.കാഞ്ഞിരപ്പള്ളിയിൽ ആദ്യമായി സ്ഥാപിച്ച ട്രാഫിക് സിഗ്നൽ പ്രവർത്തിച്ചു തുടങ്ങി യ ആദ്യ ദിനം പലരും സിഗ്നൽ ശ്രദ്ധിക്കാതെ തെറ്റിച്ചു വാഹനമോടിക്കുന്ന കാഴ്ചയായി രുന്നു. കാഞ്ഞിരപ്പള്ളി –കാഞ്ഞിരം കവല റോഡ് ദേശീയ പാത 183ൽ സംഗമിക്കുന്ന ജംക്ഷനിലാണ് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി– കാഞ്ഞി രംകവല റോഡിന്റെ നിർമ്മാണത്തിന്റെ ഭാഗമായി 10 ലക്ഷം രൂപ മുടക്കിയാണ് ജിപിഎസ് സംവിധാനത്തോടു കൂടിയുള്ള ഒാട്ടോമാറ്റിക് ട്രാഫിക് കൺട്രോളിങ് സിസ്റ്റമാണ് സ്ഥാപിച്ചിരിക്കുന്നത്. രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ യാണ് പ്രവർത്തന സമയം. ദേശീയ പാതയുടെ ഇരു വശങ്ങളിലൂടെയും, ഈരാറ്റുപേട്ട റോഡിലൂടെയും എത്തുന്ന എത്തുന്ന വാഹനങ്ങൾ സിഗ്നൽ കാത്തു കിടക്കുന്ന സമയത്തി ന്റെ ദൈർഘ്യം വാഹന തിരക്കിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ഇതിനായി തിരക്കേറിയ ദിവസങ്ങളും  സമയങ്ങളും മൂന്നായി തിരിച്ചാണ് സിഗ്നൽ ലൈ റ്റുകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.രാവിലെ എട്ടുമുതൽ ഒൻപതുവരെയും,ഒൻപ തു മുതൽ വൈകിട്ട് നാലു വരെയും, വൈകിട്ട് നാലു മുതൽ രാത്രി എട്ടു വരെയും എന്നി ങ്ങനെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.ഏറ്റവും തിരക്കേറിയ ദിവസങ്ങളായ ശനി, തിങ്കൾ ദിവസങ്ങളിൽ സമയ ക്രമത്തിൽ വെത്യാസമുണ്ട് .ദേശീയ പാതയിൽ ബസ്സ്റ്റോപ്പു സിഗ്നൽ ലൈറ്റും അടുത്തടുത്ത്വന്നതും കണക്കിലെടുത്താണ് ഇരുവശങ്ങളിലേക്കുള്ള സമയങ്ങൾക്രമീകരിച്ചിരിക്കുന്നത്.

ടൗണിലെ അനധികൃത പാർക്കിങ്ങ് ഒഴിവാക്കുകയും, വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള
ലോഡുകൾ ഇറക്കുന്നതിന് സമയക്രമം നിശ്ചയിക്കുകയും, പേട്ടക്കവലിയലെ ഒാട്ടോ
ടാക്സി പാർക്കിങ്ങ് പുനക്രമീകരിക്കുകയും ചെയ്താൽ ടൗണിലെ യാത്ര കൂടുതൽ
സുഗമാമകും.