ടിക് ടോക് വീഡിയോ ചിത്രീകരണത്തെ ചൊല്ലി തർക്കം: ആറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി… 

മൊബൈലില്‍ ഫോട്ടോ എടുത്തതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞു, 15 കാരികള്‍ മണിമല യാറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മുണ്ടക്കയം, വെളളനാടി ,വളളക്കടവ് ഭാഗത്ത്, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് സംഭവം.  ഇത് സംബന്ധിച്ചു മുണ്ടക്കയം പൊ ലീസ് പറയുന്നതിങ്ങനെയാണ്. കോരുത്തോട്,കുഴിമാവ് സ്വദേശിയായപെണ്‍കുട്ടിയും , കൂട്ടുകാരി മടുക്ക  മൈനാക്കുളം സ്വദേശിനിയായ കുട്ടിയുമാണ് മുണ്ടക്കയത്ത് എത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരും ചേർന്ന് ടിക് ടോക് ചെയ്യുവാൻ മൊബൈലിൽ വീഡിയോ ചിത്രീകരിച്ചു. കുഴിമാവ് സ്വദേശിനിവീടിനു സമീപത്ത്  ആറ്റില്‍പോയി ഫോ ട്ടോ എടുക്കാന്‍ പോയതില്‍ പിതാവ് വഴക്ക് പറഞ്ഞിരുന്നു ഇതില്‍ മനം നൊന്ത് കുട്ടി കൂ ട്ടുകാരിയുമായി ആലോചിച്ചു ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഇരുവരും ഉച്ചയോടെ മുണ്ടക്കയം ടൗണിലെത്തി ഉഴുന്നു വടയും, എലിവിഷവും വാ ങ്ങി നടന്നാണ് മണിമലയാറ്റിലെ ആഴമേറിയ വളളക്കടവ് ഭാഗത്തെ പാലത്തില്‍ എത്തിയ ത്. വടയും എലിവിഷവും കഴിച്ച ഇരുവരും ഇരുവരുടെയും കൈകളില്‍ ഷാള്‍ കൂട്ടി കെട്ടയിശേഷം പാലത്തിന്റെ കൈവരിയുടെ  മുകളില്‍ കയറിയശേഷം കയത്തിലേക്ക് ചാടുകയായിരുന്നു. സമീപത്തെ എസ്റ്റേറ്റില്‍ വാഹനമെക്കാനിക് ജോലിചെയ്തിരുന്ന ആ ളുകള്‍ കണ്ടതോടെ അവര്‍ ഓടിയെത്തി രക്ഷപെടുത്താന്‍ കഴിഞ്ഞു. വളളക്കടവ് ചെറു വളളിയില്‍ മുരളീധരന്‍ ഓടിയെത്തി അടിയൊഴുക്കുളള തോട്ടിലേക്ക് ചാടി പെണ്‍കുട്ടി യില്‍ ഒരാളെ താങ്ങി നിര്‍ത്തുകയും മറ്റുളളവര്‍  നല്‍കിയ കയറില്‍ പിടിച്ചു ഇരുവരെ യും കരക്കെത്തിക്കുകയുമായിരുന്നു.

ഉടന്‍ തന്നെ ഇരുവരെയും കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും  എത്തിച്ചു. ആറ്റില്‍ ചാടുന്നതിനുമുന്‍പ് ഇവരുടെ കൈവശമു ണ്ടായിരുന്ന ഫോണ്‍, ആധാര്‍കാര്‍ഡ് , റേഷന്‍ കാര്‍ഡ് എന്നിവ പാലത്തിനു വശത്ത് വ ച്ചതിനശേഷമാണ് ആത്മഹത്യ ശ്രമം നടത്തിയത്. മുണ്ടക്കയം പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.