കാഞ്ഞിരപ്പള്ളി :മദ്യലഹരിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അഴിഞ്ഞാട്ടം .കാഞ്ഞിരപ്പള്ളി എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ആനിത്തോട്ടം ആണ് മദ്യലഹരിയിൽ യാത്രക്കാരിയെ കടന്നുപിടിക്കുകയും പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ തെറി വിളിച്ച് അഴിഞ്ഞാടുകയും ചെയ്തത്.എൽ ഡി എഫ് സ്വതന്ത്ര അംഗമായി ജയിച്ചാണ് മാത്യു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയത്.

കോട്ടയത്തിന് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ പീരുമേട്ടിൽ നിന്നാണ് മാത്യു കയറിയത്.മദ്യലഹരിയിലായിരുന്ന ഇയാൾ യാത്രക്കാരിയുടെ ദേഹത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് എഴുന്നേറ്റ് മാറുവാൻ പല തവണ യാത്രക്കാരി യും കണ്ടക്ടറും ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. ഇതിനിടെ ഇവരെ കടന്നു പിടിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയുണ്ട്. വനിത ബസ് കണ്ടക്ടറെയും ഇയാൾ അപമാനിക്കാൻ ശ്രമിച്ചു.

തുടർന്ന് ജീവനക്കാർ ബസ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കയറ്റുകയായിരു ന്നു. സ്റ്റേഷനിലെത്തിച്ച മാത്യു ഇവിടെയും അഴിഞ്ഞാടി.പോലീസുകാരെ ഉൾപ്പെടെ തെറിയഭിഷേകം നടത്തുകയും ചെയ്തു.തുടർന്ന് ബഞ്ചിൽ കയറി കിടന്ന് വെല്ലുവിളിയും നടത്തി. ബസ് യാത്രക്കാരിയും ഏലപ്പാറ സ്വദേശിനിയുമായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു.