അനിയന്ത്രിതമായ ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് പട്ടിമറ്റം പന്ത്രണ്ടാം വാ ർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റം പള്ളി ജംഗ്ഷനിൽ  പ്രതിഷേധ ധർണ്ണ നടത്തി. വാർഡ് പ്രസിഡന്റ് റഹിം പടപ്പാടിയുടെ അധ്യക്ഷതയിൽ   കോൺഗ്രസ് ബ്ലോക്ക് ജനറ ൽ സെക്രട്ടറി റസ്സിലി തേനംമാക്കൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം മുബീന നൂർ മുഹമ്മദ്, പി പി എ സലാം പാറയ്ക്കൽ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം കെ ഷെമീർ, ബൂത്ത് പ്രസിഡന്റ്  പ്രതീഷ് എസ് നായർ, ഷാമോൻ കൊല്ല യ്ക്കാൻ , അൻവർ പുളിമൂട്ടിൽ, ഫൈസൽ മഠത്തിൽ, ജെ എച്ച് ഷെമീർ, ഹാരിസ് തേനം മാക്കൽ, സജിയപ്പൻ പട്ടിമറ്റം, നൂർദ്ദീൻ മടക്കോലി, സമദ് തടിക്കംപറമ്പിൽ, തൻസീബ് വില്ലണി എന്നിവർ പ്രസംഗിച്ചു.