വായനാദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിലെ കുട്ടികൾ ത ങ്ങളുടെ വീടുകളിൽ തന്നെ ഇരുന്ന് വായനാദിനം ആഘോഷിച്ചു.  അറിവിന്റെ വഴി ത്താരയിൽ വായനയുടെ പ്രാധാന്യം മനസ്സിലാക്കിത്തന്ന ഗുരുക്കന്മാരെ അനുസ്മരിച്ചും  പുസ്തകങ്ങൾ വായിച്ചും കവിതകൾ ആലപിച്ചും വായനാ ദിനം സമുചിതമായി ആച രിച്ചു.  കൂടാതെ തങ്ങളുടെ വായനയും കവിത ആലാപനവും പോസ്റ്ററുകളും ക്ലാസ് ഗ്രൂ പ്പ് വഴി അധ്യാപകർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. നിലവിലെ പ്രത്യേക സാഹ ചര്യത്തിലും കുട്ടികൾ വായനയോട് കാണിച്ച താൽപര്യത്തെ അധ്യാപകരും മാതാപി താക്കളും പ്രോത്സാഹിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാദർ സാൽവിൻ അഗസ്റ്റിൻ എസ് ജെ, വൈസ് പ്രിൻസിപ്പൽ ഫാദർ അഗസ്റ്റിൻ പീടികമല എസ് ജെ എന്നിവർ പരിപാടി കൾക്ക് നേതൃത്വം നൽകി.