കാഞ്ഞിരപ്പള്ളിയില്‍ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നസ്രാ ണി മങ്ക മത്സരം വേറിട്ട കാഴ്ചയായി മാറി.ഒന്നും രണ്ടുമല്ല അറുപതിലധികം നസ്രാ ണി മങ്കമാരാണ് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂളില്‍ നടന്ന നസ്രാണി മങ്ക മത്സര ത്തില്‍ പങ്കെടുത്തത്.
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന ക്രിസ്തുമസ് ആഘോ ഷം നസ്രാണി മങ്ക മത്സരം കൊണ്ടാണ് ശ്രദ്ധേയമായത്.അറുപത്തിനാലോളം നസ്രാണി മങ്കമാരാണ് മത്സരത്തില്‍ പങ്കെടുത്തത്. അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠി ക്കുന്ന വിദ്യാര്‍ത്ഥിനികള്‍ മത്സരത്തില്‍ പങ്കാളികളായി. കാതില്‍ കുണിക്കിട്ട് ചട്ടയും മുണ്ടും ധരിച്ച് എത്തിയ മങ്കമാര്‍ സമ്മാനിച്ചത് പോയ കാലത്തിന്റെ ഗതകാല സ്മര ണകള്‍ കൂടിയായിരുന്നു. 

ചിലര്‍ നാണം കുണുങ്ങികളായപ്പോള്‍ കൂളിംഗ് ഗ്ലാസ് ധരിച്ച ന്യൂ ജനറേഷന്‍ നസ്രാണി മങ്കമാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പാട്ടിനൊപ്പം ചുവട് വച്ച നസ്രാണി മങ്കമാര്‍ ക്കൊപ്പം അധ്യാപകരും മറ്റും കുട്ടികളും കൂടിയതോടെ ആഘോഷം കെങ്കേമമായി മാറി. മത്സരത്തിനായുള്ള ഒരുക്കം ഒരാഴ്ച മുന്‍ പേ തുടങ്ങിയെന്ന് വിദ്യാര്‍ത്ഥിനിക ള്‍ പറയുന്നു.ഇത്തരമൊരു മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വേറിട്ട അനുഭവമാ ണന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

നസ്രാണി മങ്കമത്സരത്തില്‍ വിജയികളായവര്‍ക്ക് സ്‌കൂളധികൃതര്‍ സമ്മാനവും നല്‍കി. വേഷം, മേക്കപ്പ്, നടത്തം തുടങ്ങി വിവിധ വിഷയങ്ങളിലെ കാഴ്ചപ്പാടുകള്‍ എന്നിവ യടക്കം പരിഗണിച്ചാണ് വിജയികളെ നിശ്ചയിച്ചത്.ചട്ടയും മുണ്ടും ധരിച്ച ബാന്റ് മേള സംഘം മത്സരത്തിന് മുന്നോടിയായി സംഘടിപ്പിച്ച ഘോഷയാത്രയില്‍ അണിനിരന്നതും ശ്രദ്ധേയമായി.