കാഞ്ഞിരപ്പള്ളിയിൽ യാത്രക്കാരിയുടെ പണം അപഹരിക്കുന്നതിനിടെ നാടോടി സ്ത്രീകൾ പിടിയിലായി. തെങ്കാശി സ്വദേശികളും സഹോദരിമാരുമായ ചിത്ര, അജ്ഞലി എന്നിവരാണ് പിടിയിലായത്.

സ്വകാര്യ ബസ് യാത്രക്കിടെ കൂവപ്പള്ളി നാലാംമൈൽ സ്വദേശിനിയായ സുധർമ്മ യുടെ ബാഗിനുള്ളിലുണ്ടായിരുന്ന മണി പേഴ്സ് കവരുന്നതിനിടെയാണ് ഇവരെ സഹയാത്രക്കാർ ചേർന്ന് പിടികൂടി പോലിസിലേല്പിച്ചത്.പട്ടിമറ്റത്തു വച്ചായിരുന്നു സംഭവം. മറ്റ് മോഷണസംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നതടക്കം പരിശോധിച്ച് വരികയാണന്ന് പോലീസ് അറിയിച്ചു.