മുണ്ടക്കയത്ത് മധ്യവയസ്കനെ അയൽവാസി കല്ലെറിഞ്ഞ് കൊന്നു. ചെളിക്കുഴി കോട്ടപ്പറമ്പിൽ ജേക്കബ് ജോർജ് (സാബു – 53 ) ആണ് മരിച്ചത്.സംഭവുമായി ബന്ധപ്പെട്ട് മരിച്ചയാളുടെ അയൽവാസിയായ ബിജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ശനിയാഴ്ച വൈകിട്ട് 6.45 ഓടെയാണ് സംഭവം.
മുണ്ടക്കയം ടൗണിലെ ചുമട്ടു തൊഴിലാളിയായ സാബു പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അയൽവാസിയുടെ കല്ലേറിൽ മരണപ്പെട്ടത്. വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ കൊല്ലപ്പെട്ട സാബുവും അയൽവാസി ബിജുവും തമ്മിൽ തർക്കമുണ്ടായിരുന്നതായി പോലിസ് പറഞ്ഞു..ഇതിൻ്റെ തുടർച്ചയാണ് ശനിയാഴ്ച നടന്ന സംഭവമെന്നാണ് സൂചന. മുഖത്തും ശരീരത്താകമാനവും കല്ലേറിൽ പരുക്കേറ്റ സാബു ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ മരണപ്പെടുകയായിരുന്നു.മൃതദേഹം മുണ്ടക്കയം മുപ്പത്തഞ്ചിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.