കാഞ്ഞിരപ്പള്ളിലെ അനധികൃത ഇറച്ചികടകളിൽ ആരോഗ്യ വകുപ്പും, പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയിൽ ആയിരത്തി അഞ്ഞൂറിലേറെ കിലോ ഗ്രാം ഇറച്ചി പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ വില്പന നടത്താനായി സൂക്ഷിച്ചിരുന്ന ഇറച്ചിയാണ് പിടികൂടി നശിപ്പിച്ചത്. കോൾഡ് സ്റ്റോറേ ജിന്റെ ലൈസൻസിന്റെ മറവിൽ പ്രവർത്തിച്ചു വന്നിരുന്ന കടകളിൽ നിന്നാണ് ഇറച്ചി പിടികൂടിയത്.

ആയിരത്തി അഞ്ഞൂറ് കിലോയോളം പോത്തിറച്ചിയും അൻപത് കിലോയോളം കോഴിയിറച്ചിയുമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ടൗണിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന പത്തോളം ഇറച്ചി കടകളിലാണ് ആരോഗ്യ വകുപ്പും പഞ്ചായത്തും സംയുക്തമായി പരിശോധന നടത്തിയത്.ഇതിൽ എട്ടുകടകളിൽ ഇറച്ചി വില്പന നട ത്തുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണന്ന് കണ്ടെത്തി. ഈ കടകളിൽ നിന്നാണ് വില്പനക്കായി വച്ചിരുന്ന ഇറച്ചി പിടികൂടിയത്. വിടങ്ങളിൽ ഹൈക്കോടതി ഉത്തരവി ന് വിരുദ്ധമായി ഇറച്ചി തൂക്കിയിട്ട് പ്രദർശിപ്പിച്ചായിരുന്നു വില്പന നടത്തിയിരുന്നത്.

കൂടാതെ വൃത്തിഹീനവും ദുർഗന്ധം വമിക്കുന്ന അന്തരീക്ഷവുമാണ് ഇവിടുണ്ടായിരു ന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പലയിടങ്ങളിലും ഫ്രീസറോ, വൈദ്യുതി തടസം നേരിടാൻ ജനറേറ്ററോ ഉണ്ടായിരുന്നില്ല. ഇതിൽ ഒരു കോൾഡ് സ്റ്റോറേജ് ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും പ്രവർത്തിച്ചു വന്നിരുന്നതായി പരിശോധനയിൽ വ്യക്തമാ യി. പുത്തനങ്ങാടിയിൽ പ്രവർത്തിച്ച് വന്നിരുന്ന ബീമാ ഫ്രഷ് മീറ്റ് എന്ന ഈ സ്ഥാപന ത്തിന്റെ അടച്ചിട്ടിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഇറച്ചി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി.

പിടിച്ചെടുത്ത ഇറച്ചി പഞ്ചായത്ത് വക സ്ഥലത്ത് പിന്നീട് കുഴിച്ച് മൂടി. ജില്ല ഹെൽത്ത് ഓഫീസറുടെയും ,പഞ്ചായത്ത് സെക്രട്ടറിയുടെയും നേതൃത്വത്തിൽ രണ്ട് സംഘങ്ങളാ യി തിരിഞ്ഞ് ഇറച്ചി കടകളിൽ നടത്തിയ പരിശോധനയിൽ പോലീസും പങ്കെടു ത്തു.കോൾഡ് സ്റ്റോറേജിന്റെ ലൈസൻസിന്റെ മറവിൽ പ്രദർശിപ്പിച്ചുള്ള ഇറച്ചി വില്പന ഒരു കാരണവശാലും അനുവദിക്കില്ലന്ന് ആരോഗ്യ വകുപ്പും പഞ്ചായത്തും വ്യക്തമാക്കിയിട്ടുണ്ട്.