മദ്യപിച്ച് വാഹന മോ ടി ച്ച്‌ വാഹനം അപകടത്തിൽ പെടുത്തിയ കാഞ്ഞിരപള്ളി  ബ്ലോക്ക് പഞ്ചായത്ത് ഡ്രൈവർ വിജയകുമാർ, വാഹനത്തിൽ   സഞ്ചരിച്ച ജോയിൻ്റ്  ബി.ഡി.ഒ ഏന്തയാർ സ്വദേശി നാസർ എന്നിവരെ ഗ്രാമ വികസനവകുപ് ഡയറക്ടർ അനേഷണ വിധേയമായി സസ്പെൻഡ്  ചെയ്തു.
ബുധനാഴ്ച വൈകു നേരം മുണ്ടക്കയം – എരുമേലി പാതയിൽ കരിനിലത്തു വച്ചു ബ്ലോക് പഞ്ചായത്ത് വക ബൊലേറ ജീപ്പാണ് അപകടത്തിൽ പെട്ടത്. മദ്യലഹരിയിലായിരുന്ന ഡ്രൈവറെ മുണ്ടക്കയം പൊലീസ്  അറസ്റ്റു ചെയ്തിരുന്നു. ഒപ്പമുണ്ടായിരുന്ന ജോയിൻ്റ് ബി.ഡി.ഒ.യും മദ്യലഹരിയിലായിരു ന്നു വന്ന് ഇവരെ പരിശോധിച്ച  ഡോക്ടർ മൊഴി നൽകിയിരുന്നു.
 കോട്ടയം എ.ഡി.സി നടത്തിയ    അന്വഷണത്തെ  തുടർന്നാണ് നടപടി.