കാഞ്ഞിരപ്പള്ളി- കാഞ്ഞിരംകവല റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി പേട്ടക്കവല യില്‍ നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. തന്റെ സ്ഥലം കൈയ്യേറി റോഡ് നിര്‍മ്മാണം നടത്തുന്നുവെന്ന് ആരോപിച്ച് സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചതോടെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചത്.

കാഞ്ഞിരപ്പള്ളിയില്‍ നിന്നും ആരംഭിച്ച് ഈരാറ്റുപേട്ട വഴി കാഞ്ഞിരംകവല എത്തി ച്ചേരുന്ന 36 കിലോമീറ്റര്‍ ദൂരം നവീകരിക്കുന്നതിന്റെ ഭാഗമായുള്ള ജോലികളാണ് അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്. റോഡ് ആരംഭിക്കുന്ന കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ട്രാഫിക് ഡിവൈഡറുകള്‍ സ്ഥാപിക്കുന്നതിനു വേണ്ടി അടയാളപ്പെ ടുത്തുകയും ഇവിടെ താല്‍ക്കാലികമായി മണല്‍ചാക്കുകള്‍ സ്ഥാപിക്കുകയും ചെയ്തി രുന്നു എന്നാല്‍.തന്റെ സ്ഥലം കൈയ്യേറി റോഡ് നിര്‍മ്മാണം നടത്തുന്നുവെന്ന് ആരോപിച്ച് സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചതോടെ നിര്‍മ്മാണ പ്രവര്‍ത്ത നങ്ങള്‍ തടസപ്പെട്ട സ്ഥിതിയാണ് ഇപ്പോള്‍ നിലവിലുള്ളത്.താലൂക്ക് സര്‍വ്വേയര്‍ അളന്നു തിട്ടപ്പെടുത്തി നല്‍കിയ റോഡുവക സ്ഥലത്താണ് നവീകരണം നടത്തുന്നതെന്നാണ് നിര്‍മ്മാണ ചുമതലയുള്ള റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനി കേരള ലിമിറ്റഡ് അധികൃതര്‍ പറയുന്നത്.ഇതനുസരിച്ച് റോഡിന്റെ നവീകര ണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സ്വകാര്യ വ്യക്തി തടഞ്ഞതായാണ് ഉദ്യോഗസ്ഥരുടെ ആക്ഷേപം.ഡിവൈഡറുകള്‍ സ്ഥാപിക്കണമെങ്കില്‍ സ്വകാര്യ വ്യക്തി തര്‍ക്കം ഉന്നയി ക്കുന്ന സ്ഥലം കൂടി വിട്ടു കിട്ടണമെന്നും എങ്കില്‍ മാത്രമേ വാഹനങ്ങള്‍ക്ക് സുഗമമാ  യി  കടന്നു പോകാന്‍ കഴിയൂ .പൊതുമരാമത്ത് വിവിധ പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിച്ചിരിക്കുന്ന റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനി കേരള ലിമിറ്റഡ് മുഖേനയാണ് കാഞ്ഞിരപ്പള്ളി കാഞ്ഞിരംകവല റോഡ് നവീകരണം പബ്‌ളിക്‌പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷനോടു കൂടി നടപ്പാക്കുന്നത്.