എരുമേലിയില്‍ അയ്യപ്പഭക്തരുടെ വാഹനത്തിന്റെ ചില്ലു തകര്‍ത്ത് കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. എരുമേലി സ്വദേശി താന്നിക്കല്‍ ആദില്‍ ഹക്കിം നി സാര്‍ (24), കുറുവാമൂഴി സ്വദേശി വട്ടകപ്പാറ വിഷ്ണു ബിജു (27) എന്നിവരാണ് അറസ്റ്റി ലായത്. കഴിഞ്ഞ ഒന്നാം തീയതിയാണ് എരുമേലി ഓരുങ്കല്‍ക്കടവ് ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന, തമിഴ്‌നാട് സ്വദേശികളായ അയ്യപ്പഭക്തരുടെ വാഹനത്തിന്റെ പിന്‍ഭാഗ ത്തെ ചില്ലു തകര്‍ത്ത് 50,000 രൂപയും എടിഎം കാര്‍ഡുകളും 7 മൊബൈല്‍ ഫോണു കളും ഉള്‍പ്പെടെ 90,000 രൂപയോളം വിലയുള്ള സാധനങ്ങള്‍ കവര്‍ന്നത്.

പ്രതികള്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി ഒളിവില്‍ താമസിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഡി വൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ എരുമേലി ഐപി എസ്എച്ച്ഒ എം. മ നോജ്, എസ്‌ഐമാരായ എം.എസ്.അനീഷ്, ഷാബുമോന്‍, എസ്സിപിഒ അനില്‍കുമാര്‍, സിപിഒ അനീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവ രെ കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി. 14 ദിവസ ത്തേക്കു റിമാന്‍ഡ് ചെയ്തു.