എരുമേലിയില്‍ ഒന്നേകാല്‍ക്കോടിയോളം രൂപതട്ടിയ സംഭവത്തിലെ പ്രതിയെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിച്ച് പോലീസ് പിന്നീട് തെളിവെടുപ്പ് നടത്തി.

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നുംഒരു കോടി മുപ്പതു ലക്ഷം രൂപ തട്ടിപ്പ് നട ത്തിയ സംഭവത്തിലാണ് പ്രതി ജസ്നയെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യലുമായാണ് മൂന്ന് ദിവസത്തേ ക്ക് കോടതി പോലീസ് കസ്റ്റഡി അനുവദിച്ചത്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ വ്യാഴാഴ്ച സ്ഥാപനത്തിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.സ്ഥാപനത്തില്‍ നിന്നും പണയമിടപാടു രേഖകളും പിടിച്ചെടുത്തു.തട്ടിപ്പ് നടത്തിയ രീതിയും പ്രതി പോലീസിനോട് വിശദീകരിച്ചു. പണയമുരുപ്പടികള്‍ മാറ്റിയ ശേഷം തൂക്കത്തിനനുസരിച്ച് നാണയങ്ങള്‍ സ്റ്റാ പ്ലയര്‍ ,സേഫ്റ്റി പിന്‍ എന്നിവ പകരം വച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ഇതിന് ശേഷം ഇവരെ വീട്ടിലെത്തിച്ചും തെളിവെടുത്തു.ഇവിടെ നിന്നും പണയ രസീതുകളും മറ്റും പോലീസ് കണ്ടെടുത്തു.പ്രതിയെ തെളിവെടുപ്പിനായെത്തിച്ചപ്പോള്‍ വന്‍ ജനക്കൂ ട്ടമാണ് സ്ഥാപനത്തിനും വീടിനും മുന്‍പില്‍ തടിച്ച് കൂടിയത്.ഇതേ തുടര്‍ന്ന് എരുമേലി ടൗണില്‍ അരമണിക്കൂറോളം ഗതാഗതവും സ്തംഭിച്ചു.

വരും ദിവസങ്ങളില്‍ സ്വര്‍ണ്ണം കണ്ടെടുക്കുന്നതിനായി പരിശോധന തുടരുമെന്ന് മണി മല സി.ഐ ടി.ഡി സുനില്‍ കുമാര്‍ പറഞ്ഞു. തട്ടിപ്പിന് സഹായിച്ച മറ്റ് അഞ്ച് പ്രതി കളെ കൂടി അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

അതേ സമയം സ്വര്‍ണ പണയ ശാലയില്‍ ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടന്ന സംഭവ ത്തില്‍ മുഖ്യ പ്രതിയായ ജീവനക്കാരി അറസ്റ്റിലായതോടെ ഭര്‍ത്താവിനെതിരെ പാര്‍ട്ടി തല നടപടി. ഡിവൈഎഫ്‌ഐ എരുമേലി മേഖല സെക്രട്ടറി അജി അലങ്കാരത്തിനെ യാണ് തല്‍സ്ഥാനത്തു നിന്നും നീക്കിയതായി നേതൃത്വം അറിയിച്ചത്. തട്ടിപ്പുമായി അജിക്ക് ബന്ധമില്ലെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞതെങ്കിലും അച്ച ടക്ക നടപടി സ്വീകരിക്കാന്‍ നേതൃത്വം നിര്‍ബന്ധിതമാകുകയായിരുന്നെന്ന് പറയുന്നു.