കാഞ്ഞിരപ്പളളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജ് ഡയറക്ടറായി ഡോ. സെ ഡ്. വി. ളാകപ്പറമ്പിലും, പ്രിന്‍സിപ്പലായി ഡോ. ലില്ലിക്കുട്ടി ജേക്കബും നിയമിതരായി. അനുമോദന സമ്മേളനത്തില്‍ കാഞ്ഞിരപ്പളളി രൂപതാധ്യക്ഷനും കോളേജ് രക്ഷാധി കാരിയുമായ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു.കോളേജ് മാനേജിം ങ് ട്രസ്റ്റി വെരി. റവ. ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, അമല്‍ജ്യോതി എന്‍ജിനീ യറിംഗ് കോളേജ് മാനേജര്‍ ഫാ. ഡോ. മാത്യൂ പായ്ക്കാട്ട്, അക്കാഡമിക് ഡീന്‍ ഡോ. ജേക്കബ് ഫിലിപ്പ്, പി.ടി.എ പ്രസിഡന്റ് ജോഷി സെബാസ്റ്റിയന്‍, ഡോ. സെഡ്. വി. ളാകപ്പറമ്പില്‍, ഡോ. ലില്ലിക്കുട്ടി ജേക്കബ,് സ്റ്റാഫ് സെക്രട്ടറി ഡോ. എബിന്‍ മനോജ് എന്നിവര്‍ പ്രസംഗിച്ചു.

കഴിഞ്ഞ അഞ്ചുവര്‍ഷം അമല്‍ജ്യോതിയില്‍ പ്രിന്‍സിപ്പലായിരുന്ന ഡോ. സെഡ്. വി. ളാകപ്പറമ്പില്‍ സി-ഡാക് സീനിയര്‍ ഡയറക്ടറായും ഋഞ&ഉഇ ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടു്ണ്ട്.കോഴിക്കോട് എന്‍.ഐ.റ്റിയില്‍ മികച്ച അധ്യാപികയായും ഇലക ട്രോണിക്‌സ് വിഭാഗം മേധാവിയുമായിരുന്ന ഡോ. ലില്ലിക്കുട്ടി ജേക്കബ് 17 പിഎച്ച്. ഡിക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കി. കോണ്‍ഫറന്‍സ് – ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാ ഗമായി 25 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുളള ഡോ.ലില്ലിക്കുട്ടി ഒരുഡസനിലേറെ പ്രൊഫഷ ണല്‍ അവാര്‍ഡുകള്‍ നേടിയിട്ടണ്ട്. ഭര്‍ത്താവ് കോഴികോട് എന്‍. ഐ.റ്റി. റിട്ട. പ്രൊഫ സര്‍ ഡോ. പോള്‍ ജോസഫ് തിടനാട് കുന്നേല്‍ കടുംബാംഗമാണ്.