അയല്‍വാസിയെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ചെളി ക്കുഴി കോട്ടപ്പറമ്പില്‍ ജേക്കബ് ജോര്‍ജിനെ (സാബു- 53) കൊലപ്പെടുത്തിയ സംഭവത്തി ലാണ് അയല്‍വാസിയായ ബിജു (32) അറസ്റ്റിലായത്. ബൈക്ക് വച്ചതു സംബന്ധിച്ചു ഇരു വരും തമ്മില്‍ നേരത്തെ തര്‍ക്കം നടന്നിരുന്നു. ഇതേ തുടര്‍ന്നാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് 6.30ന് ചെളിക്കുഴി ലക്ഷം വീട് കോളനിക്കു സമീപമാണ് സംഭവം.

ടൗണിലെ ചുമട്ടുതൊഴിലാളിയായ ജേക്കബ് ജോര്‍ജ് വീട്ടിലേക്കു വരുമ്പോള്‍ ബിജു വഴി യരികില്‍ നിന്ന് അസഭ്യം പറയുകയും കല്ലെറിഞ്ഞു വീഴ്ത്തുകയും ചെയ്‌തെന്നാണു കേ സ്. തലയുടെ പിന്നില്‍ ഏറു കൊണ്ടു നിലത്തുവീണ ജേക്കബ് ജോര്‍ജിന്റെ നെഞ്ചില്‍ വ ലിയ പാറക്കല്ല് എടുത്തിട്ട ശേഷം ബിജു കടന്നുകളഞ്ഞെന്നു പൊലീസ് പറഞ്ഞു. ബിജു ല ഹരിക്ക് അടിമയാണെന്നും നാട്ടുകാര്‍ക്കു നേരെ ഇതിനു മുന്‍പും ആക്രമണം നടത്തിയി ട്ടുണ്ടെന്നും പൊലീസ് പറയുന്നു.

സാബുവും ബിജുവും തമ്മില്‍ മുന്‍പു തര്‍ക്കം നിലനിന്നിരുന്നോയെന്നു പൊലീസ് അ ന്വേഷിക്കുന്നുണ്ട്. സാബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനാ യില്ല.