കൂരാലിയിൽ സമാന്തര ബിവറേജ് നടത്തിയ ഹോട്ടലുടമ 101 ലിറ്റർ മദ്യവുമാ യി പൊൻകുന്നം പോലീസിൻ്റെ പിടിയിലായി…
കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 211 കുപ്പി വിദേശമദ്യമാണ് പൊൻകുന്നം പോലീസ് പിടികൂടിയത്. കൂരാലിയിൽ ഹോട്ടൽ നടത്തുന്ന അരീപാറയ്ക്കൽ ശരത് സാബുവി നെ യാണ് പോലീസ് പിടികൂടിയത്.കൂരാലിയിൽ ഹോട്ടലിനോട് ചേർന്നുള്ള കെട്ടിട ത്തിൻ്റെ രണ്ടാം നിലയിലയിലാണ് ഇയാൾ മദ്യം സൂക്ഷിച്ചിരുന്നത് കാഞ്ഞിരപ്പള്ളി DYSP എൻ.ബാബുക്കുട്ടന്  ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അന്വേഷണം.
പോലീസ് മദ്യം വാങ്ങാനെന്ന വ്യാജേന എത്തിയാണ് ഇയാളെ പോലീസ്  പിടികൂടിയ ത്. 101.5 ലിറ്റർ മദ്യമാണ് പിടികൂടിയത്. അര ലിറ്ററിന്റെ 211 കുപ്പികളാണ് പിടികൂടി യത്.വില കുറഞ്ഞ മദ്യം ബിവറേജിൽ നിന്ന് വാങ്ങി ഉയർന്ന വിലയ്ക്കായിരുന്നു ഇയാ ൾ മദ്യം വിറ്റഴിച്ചിരുന്നത്.ലോക്ക്ഡൗൺ പ്രമാണിച്ച് ഹോട്ടലിൽ വൻ മദ്യശേഖരമാണ് ഇയാൾ കരുതിയത്. നാളുകയായി ഇയാൾ മദ്യവിൽപ്പന നടത്തി വരുന്നതാണ് പോലീ സ് പറയുന്നത്.
പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ സജിൻ ലൂയിസ്, എസ് ഐ റ്റി.ജി. രാജേഷ്, സിപിഒ മാരായ ജയകുമാർ കെ.ആർ, സന്തോഷ് കുമാർ നാരായണൻ, രവീന്ദ്രൻ പി. എം, റിച്ചാർഡ് സേവ്യർ, അഭിലാഷ് റ്റി.ജി എന്നിവരുടെ നേതൃത്യത്തിലായിരുന്നു പ്ര തിയെ പിടികൂടിയത്.