അറുപത്തിനാലാം വയസിലും കെ.കെ ശശികുമാർ എന്ന മണി കള്ള് ചെത്ത് തുടരു ന്നു.ഒപ്പം ജനപ്രതിനിധിയുടെ ജോലിയും പൊതു പ്രവർത്തനവും സജീവം…

പാറത്തോട് പുളിമൂട് ലെയ്നിൽ കുറുമാക്കൽ കുട്ടപ്പൻ – ദേവകി ദമ്പതികളുടെ മകനാ യ ശശികുമാർ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കള്ളുചെത്തു തുടങ്ങി.1974ൽ പിതാവ് കുട്ടപ്പൻ പനയിൽ നിന്നും വീണതോടെ കള്ളുചെത്തുരംഗത്ത് സജീവമായി.ഇത് ഇ ന്നും തുടരുന്നു.ചെത്ത് ജോലി അൻപതാം വർഷം തുടരുമ്പോഴും ഏറ്റവും കൂടുതൽ ക ള്ള് അളക്കുന്നത് ശശികുമാർ തന്നെ. രാവിലെയും വൈകുന്നേരവും ചെത്തുന്ന കള്ള് കുളപ്പുറം ഒന്നാം മൈൽ ഷാപ്പുകാർ വന്നു കൊണ്ടു പോകും.
പാറത്തോട് പഞ്ചായത്തിലെ രണ്ടാം വാർഡ് മെംബറായ ഇദ്ദേഹം സി.പി.ഐ എം പാ റത്തോട് ലോക്കൽ കമ്മിറ്റിയംഗം, കെ.എസ്.കെ.റ്റി.യു പഞ്ചായത്ത് പ്രസിഡണ്ട്, പാ റത്തോട് ദേശ സേ വിനി കുടിവെള്ള പദ്ധതിയുടെ പ്രസിഡണ്ട്, പാറത്തോട് ഗ്രേസി സ്മാരക ഹൈസ്ക്കൂളിൻ്റെ വികസന കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ പ്രവർ ത്തിച്ചുവരുന്നു.നീണ്ട പത്തുവർഷം ഈ സ്കൂളിൻ്റെ പിടിഎ പ്രസിഡണ്ടായിരുന്നു. ഭാര്യ: ശോഭന .മക്കൾ: മനുകുമാർ (കായിക അധ്യാപകൻ, എസ് എ എച്ച് ഹയർ സെക്കൻഡ റി സ്കൂൾ, ചെങ്ങളം), മാളൂട്ടി (ലക്ചറർ, ഇലാഹിയ കോളേജ്, മൂവാറ്റുപുഴ), അനുപമ (എൻജെറ്റി ഫൈനാൻസിയേഴ്സ്, സംക്രാന്തി, കോട്ടയം).