പൊ​ൻ​കു​ന്നം: ക​രി​ക്കാ​ട്ടു​കു​ന്നേ​ൽ ത​റ​വാ​ട്ടി​ലെ ഇ​ര​ട്ട സ​ന്തോ​ഷം പ​ങ്കി​ടാ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ത്തു​കൂ​ടി​യ​പ്പോ​ൾ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ത​ല​ക്ക​ന​മി​ല്ലാ​തെ ആ​ന്‍റ​ണി ഡൊ​മി​നി​ക് കു​ടും​ബ​ക്കാ​രു​ടെ ഷാ​ജി​യാ​യി കൂ​ടെ ചേ​ർ​ന്നു.

ചീ​ഫ് ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്കി​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​ൻ ടോ​മി ഡൊ​മി​നി​ക്കി​ന്‍റെ മ​ക​ൾ എ​ലി​സ​ബ​ത്തി​ന്‍റെ തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന വി​വാ​ഹ​ത്തി​നാ​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് പൊ​ൻ​കു​ന്ന​ത്തെ വീ​ട്ടി​ൽ എ​ത്തി​യ​ത് .
ഒ​പ്പം കു​ടും​ബ​ക്കാ​രു​ടെ പ്രി​യ​പ്പെ​ട്ട ഷാ​ജി ചീ​ഫ് ജ​സ്റ്റീ​സ് ആ​യ​തി​ന്‍റെ സ​ന്തോ​ഷം​കൂ​ടി ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ ക​രി​ക്കാ​ട്ടു​കു​ന്നേ​ൽ ത​റ​വാ​ടി​ന് ഇ​ര​ട്ടി മ​ധു​ര​മാ​യി .