എരുമേലി:പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി വാഴൂര്‍ എസ്.വി.ആര്‍.വി എന്‍.എസ്.എസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ പരിസരങ്ങളിലെ പ്ലാസ്റ്റിക്കുകള്‍ നീക്കം ചെയ്തു.ശബരിമല സന്നിധാനം പ്ലാസ്റ്റിക്ക് വിമുക്തമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വോളന്‍ണ്ടിയര്‍മാര്‍ തയ്യാറാക്കിയ തുണി സഞ്ചികള്‍ അയ്യപ്പന്‍മാ ര്‍ക്ക് വിതരണം ചെയ്തു.

എരുമേലി സ്‌പെഷ്യല്‍ ഓഫീസര്‍ അശോക് കുമാര്‍, എരുമേലി എസ്.ഐ മനോജ് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.തുടര്‍ന്ന് നടന്ന ബോധവല്‍ക്ക രണ ക്ലാസ്സില്‍ എരുമേലി പേട്ടതുള്ളലിന് ഉപയോഗിക്കുന്ന രാസ നിര്‍മ്മിതമായ സിന്ദൂര ത്തിന് പകരം ജൈവസിന്ദൂരം എന്ന ആശയം ഗ്രീന്‍ പില്‍ഗ്രിമേജ് എന്ന സംഘടന വോളന്‍ ണ്ടിയര്‍മാരിലേയ്ക്ക് എത്തിച്ചു.

സകൂള്‍ പ്രിന്‍സിപ്പള്‍ ബി ദേവിജ, പ്രോഗ്രാം ഓഫീസര്‍ പ്രിയാ കെ.ജി.,കെ.ജി ഹരികൃഷ്ണന്‍ , സുജാതാ മേനോന്‍, മഞ്ജു പി നായര്‍ എന്നിവര്‍ സംസാരിച്ചു.