കോട്ടയം  ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത കേരള മിഷന്റെ സഹകരണ ത്തോടെ നടപ്പിലാക്കിവരുന്ന പൊതു ഇടങ്ങളിൽ വൃക്ഷതൈകൾ വച്ചു പിടിപ്പിക്കുന്ന `ത ണലോരം`   പദ്ധതിയുടെ ഭാഗമായി 26-ാം മൈൽ – എരുമേലി സംസ്ഥാന പാതയുടെ ഇ രുവശങ്ങളിലും വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുന്ന പാതയോര ഉദ്യാനവൽക്കരണ പദ്ധ തിയുടെ ഉദ്ഘാടനം ഇരുപത്തിയാറാം മൈൽ ജംഗ്ഷനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.

പാതയുടെ ഇരുവശങ്ങളിലുമായി  ആയിരത്തോളം വൃക്ഷതൈകൾ ഈ പദ്ധതിയിലൂടെ നട്ട് പിടിപ്പിക്കും. ഫലവൃക്ഷങ്ങൾ, പുഷ്പവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, തുടങ്ങിയവ യാണ് പ്രധാനമായും വച്ചു പിടിപ്പിക്കുക.  മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറ പ്പ് പദ്ധതിയിലൂടെയാണ്  ഈ പ്രവൃത്തികൾ നടപ്പിലാക്കിയിരിക്കുന്നത്.തുടർ പരിപാല നം കൂവപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ  മേൽനോട്ടത്തിൽ നടത്തു ന്നതാണ്. ഉദ്യാനവത്കരണത്തിന്റെ ഭാഗമായി ഇരുപത്തിയാറാം മൈൽ ജംഗ്ഷനിൽ ടോയ്ലറ്റ് കോംപ്ലക്സ്, കഫെറ്റീരിയ, വിശ്രമമുറി എന്നിവ ഉൾപ്പെടുത്തി വിശ്രമ സങ്കേതം പണിയുമെന്നും അതിലേക്ക് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോസഫ് അധ്യക്ഷത വ ഹിച്ചു. കാഞ്ഞിരപ്പള്ളി, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷക്കീല ന സീർ, ബിനു സജീവ് എന്നിവർ ചേർന്ന് തുടർ പരിപാലന ചുമതലാ നിർവ്വഹണ അനു വാദപത്രം അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് മാനേജർ ഫാ. മാത്യു പായിക്കാട്ടിന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. എ. ഷെമീർ, മുൻ പ്ര സിഡന്റ് സോഫി ജോസഫ്, മുൻ വൈസ് പ്രസിഡന്റ്  ജോളി മടുക്കക്കുഴി,  സോഷ്യൽ ഫോറസ്ട്രി ജില്ലാ മേധാവി ഡോ. പി. പ്രസാദ്, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർ ഡിനേറ്റർ പി. രമേശ് കുമാർ,  ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ എൻ. രാജേഷ്, ഗ്രാ മപഞ്ചായത്ത് അംഗങ്ങളായ ജോളി ഡൊമിനിക്, പ്രിൻസി സതീഷ്, ടെസി വർഗ്ഗീസ്, ഹ രിത കേരള മിഷൻ കോ-ഓർഡിനേറ്റർ വിപിൻ രാജു തുടങ്ങിയവർ സംബന്ധിച്ചു.