ഇന്ധന വില വർധനവിനെതിരെ പച്ചില പെട്രോൾ വിതരണം നടത്തി പ്രതിഷേധിച്ച് എസ്ഡിപിഐ.രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കുന്ന ദിനംപ്രതിയുള്ള ഇന്ധന വില വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട്  കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ എ സ്ഡിപിഐയുടെ നേതൃത്വത്തിൽ പച്ചില പെട്രോൾ സൗജന്യമായി വിതരണം നടത്തി.
രാജ്യന്തിര വിപണിയിൽ ക്രൂ.ഡോയിലിൻ്റെ വില കുറഞ്ഞിട്ടും പൊതുമേഖല എണ്ണ ക മ്പനികൾക്ക് രാജ്യത്തെ കൊള്ളയടിക്കുന്നതിനു വേണ്ടി ഒത്താശ ചെയ്യുന്ന കേന്ദ്ര സർക്കാ രിൻ്റെ നിലപാടിൽ പ്രതിഷേധിച്ചും പെട്രോൾ ഡീസൽ വില വർധനവിലൂടെ ലഭിക്കുന്ന അധിക വരുമാനം വേണ്ടന്നുവക്കാത്ത സംസ്ഥാന സർക്കാരിൻ്റെ നിലപാടിൽ പ്രതിഷേ ധിച്ചുമാണ് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലു ള്ള പ്രതിഷേധം.
സിയാജ് വട്ടകപ്പാറ, ഷാനവാസ്പൂതക്കുഴി, എൻഎം ജലാൽ, അൻസാരി പട്ടിമറ്റം, ഷനാ ജ് ലത്തീഫ് എന്നിവർ സമരത്തിന് നേതൃത്വം നൽകി .