കാഞ്ഞിരപ്പള്ളി ടൗണിന്റെ പരിസര പ്രദേശമാണെങ്കിലും അപര്യാപ്തതകൾ മൂലം വീർ പ്പ് മുട്ടുന്ന പട്ടിമറ്റത്തിന്റെ ഏറ്റവും വലിയ ജനകീയ ആവശ്യമായിരുന്നു. വാർഡിൽ ഒ രു പൊതു ഹാൾ എന്നുള്ളത്. ഗ്രാമസഭ, ഇലക്ഷൻ ബൂത്ത് തുടങ്ങി അത്യാവശ്യ കാര്യങ്ങ ൾക്ക് പോലും സ്ഥലമില്ലാതെ ബുദ്ധിമുട്ടിയിരുന്ന പട്ടിമറ്റത്ത് കോട്ടയം ജില്ലാ പഞ്ചായത്തി ൽ നിന്നും 26 ലക്ഷം രൂപ അനുവദിച്ച് 2 നിലകളിലായി ഒരു വനിത തൊഴിൽ പരിശീലന കേന്ദ്രവും, കോൺഫറൻസ് ഹാളും നിർമാണം പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു.
ഇതോടു കൂടി പട്ടിമറ്റം പന്ത്രണ്ടാം വാർഡിൽ പൊതുവായ ആവശ്യങ്ങൾക്ക് ഒരു കെട്ടിട സൗകര്യമില്ലാതിരുന്ന അവസ്ഥയ്ക്ക് പരിഹാരം ആയിരിക്കുകയാണ്. കുടുംബശ്രീ അംഗ ങ്ങൾക്കും മറ്റ്‌ തൊഴിൽരഹിതരായ വനിതകൾക്കും വിദഗ്ധ തൊഴിൽ പരിശീലനങ്ങളും തൊഴിൽ സംരംഭങ്ങൾക്കും അവസരം ഒരുക്കാനും കഴിയും. വനിതാ തൊഴിൽ പരിശീല ന കേന്ദ്രത്തിന്റെയും കോൺഫറൻസ് ഹാളിന്റെയും ഔപചാരിക ഉദ്ഘാടനം കാഞ്ഞി രപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീറിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈ സ് പ്രസിഡന്റ് പി.എ ഷെമീർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാ മപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജോ വാളാന്തറ, വാർഡ് മെമ്പർ മുബീന നൂർമുഹ മ്മദ്, പഞ്ചായത്ത് മെമ്പ ർമാരായ സുരേന്ദ്രൻ കാലായിൽ, നുബിൻ അൻഫൽ, പ്രദേശവാ സികളായ റസ്സിലി തേനമാക്കൽ, റഹീം പടപ്പാടിയിൽ, അംബിക സോമശേഖരൻ, പ്രദീഷ് എസ്. നായർ തുടങ്ങിയവർ പ്രസംഗിച്ചു.