സ്കൂൾ മുതൽ കോളേജ് വരെ ഒരേ ക്ലാസിൽ പഠിച്ചവർ വർഷങ്ങൾക്ക് ശേഷം നീന്തൽ മത്സരത്തിൽ പങ്കെടുത്തപ്പോൾ മണിമല ആറിൽ നീന്തി നേടിയ പരിചയം കൊണ്ട് തിരുവനന്തപുരത്തെ പ്രശസ്തമായ സ്വിമ്മിംഗ് പൂളിൽ സംസ്ഥാന തല വിജയം നേടി യതിന്റെ മികവിലാണ് എരുമേലി കണ്ണിമല മഞ്ഞക്കാലയിൽ ജെയിംസ്, റോസമ്മ ദമ്പതികളുടെ മകനും തിരുവല്ല മാർത്തോമ്മാ റസിഡൻഷ്യൽ സ്കൂളിലെ കായികാ ധ്യാപകനുമായ ജെയ്‌സൺ ജെയിംസും. അയൽവാസിയും ഉറ്റസുഹൃത്തുമായ കണ്ണി മല പരുതേപതിയിൽ എബ്രഹാം ജോസഫ് (കുട്ടായി), ലീലാമ്മ ദമ്പതികളുടെ മകൻ സിജോ എബ്രഹാമും ആണ് മിടുക്കരായ ആ വിജയികൾ.

തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാമത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസിലാണ് ഇരുവരും ജേതാക്കളായത്.50 മീറ്റർ, 100 മീറ്റർ ഫ്രീ സ്റ്റൈൽ, 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് ഇനങ്ങളിൽ ജെയ്‌സണ് ഒന്നാം സ്ഥാനം നേടി സ്വർണ മെഡലുകൾ ലഭിച്ചു. സിജോയ്ക്ക് 50 മീറ്റർ ബട്ടർഫ്ലൈ, 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് എന്നീ ഇനങ്ങ ളിൽ ഒന്നാം സ്ഥാനമായി സ്വർണ മെഡലുകളും 200 മീറ്റർ ഫ്രീ സ്റ്റൈൽ ഇനത്തിൽ രണ്ടാം സ്ഥാനമായി വെള്ളിയും ലഭിച്ചു.

തനിക്ക് ലഭിച്ച വിജയം ജെയ്‌സണിന് അവകാശപ്പെട്ടതാണെന്ന് സിജോ പറയുന്നു. പ്ര വാസ ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞയിടെ നാട്ടിലെത്തി ആട് ഫാം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്ന സിജോയെ നീന്തലിന്റെ വിവിധ ഇനങ്ങൾ ഉൾപ്പെടെ എല്ലാ പരിശീലനവും നൽകി മത്സരത്തിന് കൊണ്ടുപോയത് ജെയ്‌സണാണ്. ഏഴ് വർഷമായി ഒമാനിൽ ജോലി ചെയ്തിരുന്ന സിജോ കഴിഞ്ഞ കോവിഡ് കാലത്താണ് ജോലി അവസാ നിപ്പിച്ച് നാട്ടിൽ എത്തിയത്. മദ്ധ്യപ്രദേശിൽ ലാബ് ടെക്നീഷ്യനായ നീമ ആണ് സിജോ യുടെ ഭാര്യ. നിലവിൽ കേരള കോൺഗ്രസ് (എം ) കണ്ണിമല വാർഡ് കമ്മിറ്റി അംഗം കൂടെ ആണ് സിജോ.

നന്നേ ചെറുപ്പത്തിലേ അച്ഛനൊപ്പം മണിമലയാറിൽ നീന്തിത്തുടങ്ങിയതാണ് നീന്ത ലി ലെ തന്റെ പരിശീലനമെന്ന് അവിവാഹിതൻ കൂടിയായ ജെയ്‌സൺ പറയുന്നു. കഴി ഞ്ഞ ദേശീയ – സംസ്ഥാന നീന്തൽ മത്സരങ്ങളിൽ തുടർച്ചയായി വിവിധ ഇനങ്ങളിൽ സ്വർണ മെഡലുകൾ നേടിയ ജെയ്‌സൺ നാട്ടിൽ തന്നെ ഒട്ടേറെ പേർക്ക് നീന്തലിൽ പരിശീലകനാണ്. തിരുവല്ല മാർത്തോമ്മാ റസിഡൻഷ്യൽ സ്കൂളിലെ കായികാധ്യാ പ കനും കൂടിയായ ജെയ്‌സൺ സ്കൂളിൽ ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് നീന്തലിൽ പരിശീലനം നൽകുന്നുമുണ്ട്. ഏതാനും വർഷം മുമ്പ് ശബരിമല സീസണിൽ മണിമലയാറിൽ രണ്ട് അയ്യപ്പഭക്തർ ഒഴുക്കിൽപെട്ടപ്പോൾ നീന്തി രക്ഷിച്ചത് ജെയ്സണും സുഹൃത്തുക്കളും ചേർന്നായിരുന്നു.