കാഞ്ഞിരപ്പള്ളി : നാടിനെ തകർത്തെറിഞ്ഞ പ്രളയം രണ്ട് മാസത്തോടടുത്തിട്ടും സ ർക്കാർ പ്രവർത്തനങ്ങൾ തികഞ്ഞ പരാജയമെന്ന് ജനപക്ഷം ചെയർമാൻ പിസി ജോ ർജ്. കാലവർഷക്കെടുത്തിയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉൾപ്പെടെയുണ്ടായ നാശ നഷ്ടങ്ങളുടെ യഥാർത്ഥ കണക്ക് തിട്ടപ്പെടുത്തുവാനോ ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാനുള്ള പ്രാരംഭ നടപടികൾ പോലും തുടങ്ങാനാകാതെ സർക്കാർ സംവിധാനം ഇരുട്ടിൽ തപ്പുകയാണ്. സർവ്വതും നഷ്ടപ്പെട്ട ജനങ്ങൾ ഇപ്പോളും ബന്ധു വീടുകളിലും ക്യാമ്പുകളിലും അഭയം പ്രാപിച്ചിരിക്കുന്ന ദയനീയ സ്ഥിതിയിൽ അവരെയൊന്ന് ആശ്വസിപ്പിക്കാനോ, ബന്ധപ്പെട്ട മേഖല ഒന്ന് സന്ദർശിക്കുവാനോ മാസങ്ങൾ പിന്നിട്ടും മുഖ്യമന്ത്രിക്കായിട്ടില്ല ലക്ഷങ്ങൾ വാടക കൊടുത്ത് ഒരു ഹെലികോപ്റ്റർ വെറുതെ കിടക്കുമ്പോളും അധികാരത്തിന്റെ ശീതളഛായയിൽ ഉറക്കം നടിക്കുന്ന മുഖ്യമന്ത്രി ഇനിയും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തയ്യാറാകുന്നില്ലെങ്കിൽ വൻ ജനകീയ പ്രക്ഷോഭം സർക്കാർ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ജനപക്ഷം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കൺവൻഷൻ ഉത്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പാർട്ടികളിൽ നിന്നും സ്ഥാനം രാജിവച്ച് ജനപക്ഷത്തേയ്ക്ക് വന്ന നാൽപതോളം പ്രവർത്തകർക്ക് മെമ്പർഷിപ്പ് വിതരണവും പി.സി ജോർജ് നിർവ്വഹിച്ചു.നിയോജകമണ്ഡലം പ്രസിഡന്റ് ജോഷി കാപ്പിയാങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനപക്ഷം സംസ്ഥാന സമിതിയംഗം തോമസ് വ ടകര,റെനീഷ് ചൂണ്ടച്ചേരി, പ്രവീൺ രാമചന്ദ്രൻ, ബിനോയി മാർട്ടിൻ,ടോണി മണി മല,ജോസഫ് മാത്യു പഴേട്ട്,സജി വി.ജെ, ജോൺസൺ കാപ്പാട്,ജീവൻ ജോസ്, സെ ബാസ്റ്റ്യൻ ഇ.ഡി, ജോഷി പി.എഫ്,പ്രശാന്ത് വേലായുധൻ,ബേബിച്ചൻ പള്ളിപ്പറമ്പിൽ, ടോണി ജോർജ്,അനിൽ കെ തോമസ്,സിബി ജോസഫ്, ജോസഫ് ഒറ്റപ്ലാക്കൽ,വിനീത് കെ.ആർ, രഖു എം.കെ, ബിജു തട്ടാരപറമ്പിൽ,ബാവൻ കുര്യാക്കോസ്, അജി മുക്കട തുടങ്ങിയവർ പ്രസംഗിച്ചു.