ബുധനാഴ്ച  വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പാറത്തോട് പഞ്ചാ യത്തിലെ വിവിധ പ്രദേശങ്ങളില്‍ വന്‍ നാശം. കൂരംതൂക്ക്,നാടുകാണി,ഇടക്കുന്നം, സി എസ്എെ, മദീന നഗര്‍, കട്ടൂപ്പാറ, കാരികുളം,  പ്രദേശങ്ങളിലാണ് കാറ്റ് വന്‍ നാശം വി തച്ചത്.രണ്ടു വീടുകള്‍ പൂര്‍ണമായും ഒട്ടേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നു.കൂരംതൂ ക്ക് കൊച്ചുപൂവത്തുംമൂട്ടില്‍ സനോജ് ജേക്കബ്, ഇടക്കുന്നം ‍ തെക്കേപുതുക്കോട്ട് നദീര്‍ എന്നിവരുടെ വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്.  മരങ്ങള്‍ ഒടിഞ്ഞു വീണാണ്  വീടുകള്‍ തകര്‍ന്നത്.
റബര്‍ മരങ്ങള്‍ ഒടിഞ്ഞും ആഞ്ഞിലി,തേക്ക് തുടങ്ങിയ വന്‍മരങ്ങള്‍ കടപുഴകിയും വീ ണു. നൂറു കണക്കിന് റബ്ബർ മരങ്ങളാണ് ഒടിഞ്ഞ് വീണിരിക്കുന്നത്. ലക്ഷകണക്കിന് രൂപ യുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചു. വൈ ദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞും ലൈനുകള്‍ പൊട്ടിയും വൈദ്യുതി ബന്ധം തകരാറിലായി. മേഖലയിലെ റോഡുകളിലേക്ക് മരങ്ങള്‍ വീണു ഗതാഗത തടസ്സമുണ്ടായി.കൂരംതൂക്ക് മേ ഖലയില്‍ കൊട്ടാരം ഷിബുമാത്യു നടയ്ക്കല്‍ ബിനു, കല്ലമ്മാക്കല്‍ ജോസ്, എന്നിവരുടെ വീടുകളുടെ മുകളിലേക്ക് മരങ്ങള്‍ ഒടിഞ്ഞു വീണു മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. പന്തലാനിക്കല്‍ റോയിയുടെ രണ്ട് ഫാമുകൾ കാറ്റത്ത് നിലംപൊത്തി മരങ്ങൾ വീണ് ര ണ്ടു ഫാമുകൾ കൂടി തകർന്നുവീണു.