കാഞ്ഞിരപ്പള്ളിയിൽ ടി വി എസ് റോഡിൽ ഏർപ്പെടുത്തിയ വൺവേ സംവിധാനവു മായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനായില്ല. ഇതോടെ ട്രാഫിക് ഉപദേശക സമിതി യോഗം ഒരാഴ്ചക്കകം വിളിച്ച് ചേർക്കാൻ തീരുമാനമായി.
വിഷയം ചർച്ച ചെയ്യുവാനായി വിളിച്ച് ചേർത്ത യോഗത്തിൽ വ്യാപാരികളും പഞ്ചാ യത്തും അവരവരുടെ നിലപാടിൽ ഉറച്ചു നിന്നു. ഇതോടെയാണ് വൺവേയുമായി ബന്ധ പ്പെട്ട തർക്കം പരിഹരിക്കാൻ കഴിയാതെ വന്നത്. ടി വി എസ് റോഡിലെ നിലവിലെ വൺവേ സമ്പ്രദായം അശാസ്ത്രീയമാണന്നായിരുന്നു വ്യാപാരികളുടെ വാദം. ദേശീയ പാതയിൽ നിന്നും വാഹനങ്ങൾ കയറി പോകുന്ന രീതിയിൽ ഇവിടെ വൺവേ ക്രമീകരി ക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. പോലീസും ഇക്കാര്യത്തിൽ വ്യാപാരികൾ ക്ക് അനുകൂലമായ നിലപാടാണ് യോഗത്തിൽ സ്വീകരിച്ചത്.
ദേശീയപാതയിലേയ്ക്ക് ടി വി എസ് റോഡ് വഴി വാഹനങ്ങൾ എത്തിയാൽ വീണ്ടും ഗതാഗതകുരുക്കുണ്ടാകുമെന്ന് സി.ഐ ഷാജു ജോസഫ് പറഞ്ഞു. ഒരു സ്ഥലങ്ങളിലും ദേശീയ പാതയിലേക്ക് വാഹനങ്ങൾ കടന്നു വരുന്ന രീതിയിൽ വൺവേ ക്രമീകരിക്കാ റില്ലന്നും അദ്ദേഹം യോഗത്തെ അറിയിച്ചു. എന്നാൽ നിലവിലെ വൺവേ സംവിധാനം തന്നെയാണ് ഫലപ്രദമെന്നും മാറ്റം വരുത്തേണ്ടതില്ലന്നും പഞ്ചായത്ത് നിലപാടെടുത്തു. ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയനിലെ ഒരു വിഭാഗവും ഇതിനെ പിന്തുണച്ചു.
ഇടത് അനുകൂല സംഘടനയായ വ്യാപാര വ്യവസായ സമിതിയുടെയും അഭിപ്രായം ഇതുതന്നെയായിരുന്നു. ടി.വി എസ് റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവർക്ക് ഇളവ് അനുവദിക്കണമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു.ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കം വാക്കേറ്റത്തിലേക്ക് നീങ്ങിയതോടെ ഒരാഴ്ചക്കകം ട്രാഫിക് ഉപദേശക സമിതി വിളിച്ച് ചേർക്കാൻ തീരുമാനിച്ച് യോഗം പിരിയുകയായിരുന്നു.അതു വരെ വൺവേ യുമായി ബന്ധപ്പെട്ട് കൂടുതൽ നടപടി സ്വീകരിക്കില്ലന്ന് പോലീസും അറിയിച്ചു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അധ്യക്ഷത വഹിച്ചു.സി.ഐ ഷാജു ജോസഫ്, എസ് ഐഎഎസ് അൻസിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി അഞ്ചനാടൻ എന്നിവർ സംസാരിച്ചു.ഗ്രാമ പഞ്ചായത്തംഗങ്ങളും, വ്യാപാരികളും,ഓട്ടോ ടാക്സി തൊഴിലാളികളും പങ്കെടുത്തു.