പൊ​ൻ​കു​ന്നം: കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ചി​റ​ക്ക​ട​വി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ന് വോ​ട്ടു തേ​ടി ഭാ​ര്യ​യും മ​ക​ളു​മെ​ത്തി. കെ.​സു​രേ​ന്ദ്ര​ന്‍റെ ഭാ​ര്യ ഷീ​ബ​യും മ​ക​ൾ ഗാ​യ​ത്രി​യു​മാ​ണ് ഇ​ന്ന​ലെ മ​ണ്ഡ​ല​ത്തി​ലെ അ​മ്മ​മാ​രെ​യും സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ച​ത്.

രാ​വി​ലെ ചി​റ​ക്ക​ട​വ് മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലും ഇ​രി​ക്കാ​ട്ട് ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലും ദ​ർ​ശ​നം ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് പ്ര​ച​ാര​ണ​ത്തി​നി​റ​ങ്ങി​യ​ത്. മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി, എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​രും മ​ഹി​ളാ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.പൊ​ൻ​കു​ന്നം പ​ട്ട​ണ​ത്തി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ആ​തു​രാ​ല​യ​ങ്ങ​ളി​ലെ​യും മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും ക​ണ്ട് വോ​ട്ടു ചോ​ദി​ച്ചാ​ണ് ഇ​രു​വ​രും മ​ട​ങ്ങി​യ​ത്. ചെ​റു​വ​ള്ളി ദേ​വീ​ക്ഷേ​ത്ര​ത്തി​ലും ദ​ർ​ശ​നം ന​ട​ത്തി അ​നു​ഗ്ര​ഹം തേ​ടി. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു.