ആക്രമണം നേരിട്ട നടിയുടെ പേര് പറഞ്ഞുള്ള അധിക്ഷേപകരമായ പരാമര്‍ശത്തില്‍ പി സി ജോര്‍ജ് എംഎല്‍എയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വന്തം കുടുംബ ത്തിലുള്ളവരെ കുറിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമോ എന്ന് കോടതി ചോദിച്ചു. ആരെകുറിച്ചും എന്തും പറയാമെന്നാണോ എന്ന് രൂക്ഷമായ ഭാഷയില്‍ ചോദിച്ച കോട തി പുരുഷ മേധാവിത്വം അവസാനിക്കണമെന്നും വ്യക്തമാക്കി.

പാഞ്ചാലിമാരുടെ കാലം കഴിഞ്ഞു. കേസ് റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകി ല്ലെന്നും കോടതി പറഞ്ഞു. ഹര്‍ജിയില്‍ ഇരയുടെ പേര് പരാമര്‍ശിച്ചതിലും കോടതി അ തൃപ്തി രേഖപ്പെടുത്തി. കേസ് റദ്ദാക്കണമെന്ന ഹര്‍ജി  പിന്നീട് പി സി ജോര്‍ജ് പിന്‍വലി ച്ചു.