വരും കാലങ്ങളിൽ ഉണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമം പരിഹരിക്കുവാൻ സി. പി.ഐ.എ മ്മിൻ്റെ നേതൃത്വത്തിൽ നടന്ന് വരുന്ന സുഭിക്ഷ കേരളം ഫലവൃക്ഷം പദ്ധതിയുടെ
ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സെൻ്റ് മേരീസ് കോൺവെൻ്റ് വളപ്പിൽ നടന്നു. സിപിഎം
കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃ ത്വത്തിലാണ് രണ്ട് വർഷത്തിനുള്ളിൽ കായ്ക്കുന്ന വിയറ്റ്നാം ഏർളി പ്ലാവിൻ തൈ നട്ടു പിടിപ്പിച്ചത്.
സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, സെൻ്റ് മേരീസ് കോൺവെ ൻ്റ് മദർ സുപ്പീരിയർ സി.ജാൻസി മരിയ, സെൻറ് മേരീസ് സ്കൂൾ പ്രിൻസിപ്പാൾ സി. ഡയസ് മരിയ എന്നിവർ ചേർന്നാണ് പ്ലാവിൻ തൈ നട്ടത്.സി.പി.എം ഏരിയ കമ്മിറ്റിയം ഗം ഷമീം അഹമ്മദ്, ലോക്കൽ സെക്രട്ടറി റ്റി.കെ ജയൻ, ഗ്രാമ പഞ്ചായത്തംഗം ബീനാ ജോ ബി, ജോബി കേളിയാം പറമ്പിൽ, കെ.എം അഷറഫ്, രാജേഷ് എന്നിവർ സന്നിഹിതരാ യിരുന്നു