സിറ്റിംഗ് എംപി ആന്‍റോ ആന്‍റണിക്കെതിരെ പത്തനംതിട്ട കോണ്‍ഗ്രസില്‍ പടയൊരുക്കം. ആന്‍റോയ്ക്ക് മൂന്നാം വട്ടം സീറ്റ് നല്‍കുന്നതിനെതിരെ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തി. ജില്ലയ്ക്ക് പുറത്തു നിന്നുള്ള ആന്‍റോയെ മാറ്റി പത്തനംതിട്ട ജില്ലക്കാരനായ ആളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേ താക്കള്‍ പറയുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിനേയും സംസ്ഥാ ന നേതാക്കളേയും ഇക്കാര്യം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

ജില്ലയില്‍ നിന്നുള്ള ആളാവണം പാര്‍ട്ടി സ്ഥാനാര്‍ഥിയെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍  ഉ ണ്ടെന്ന് പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ്  ബാബു ജോര്‍ജ് പറഞ്ഞു.പത്തനംതിട്ട ജില്ലയി ലുള്ളവര്‍ക്ക് അവസരം കിട്ടണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ ചിന്തയെന്നും അദ്ദേഹം ചൂ ണ്ടിക്കാട്ടി.

എല്ലാക്കാലത്തും ഒരാള്‍ തന്നെ മത്സരിക്കുന്ന അവസ്ഥ മാറണമെന്നായിരുന്നു മുന്‍ പത്ത നംതിട്ട ഡിസിസി പ്രസിഡന്‍റ് പി.മോഹന്‍രാജിന്‍റെ പ്രതികരണം. പ്രവര്‍ത്തകര്‍ക്ക് ആശ്ര യിക്കാന്‍ ഒരു സ്ഥാനമില്ലാത്ത അവസ്ഥയാണെന്നും കുറേയാളുകള്‍ മത്സരിക്കാന്‍ ജനിച്ച വരും കുറേപ്പേര്‍ പണിയെടുക്കാന്‍ പിറന്നവരും എന്ന അവസ്ഥ നിലനിര്‍ത്തി കൊണ്ടു പോകുന്നത് പാര്‍ട്ടിക്ക് നല്ലതല്ലെന്നുംഅദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് തുറന്നടിച്ചു.

ഇന്ന് ചേര്‍ന്ന പത്തനംതിട്ട ഡിസിസിയുടെ യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു എന്നാണ് വിവരം. എ ഗ്രൂപ്പിന് ഭൂരിപക്ഷമുള്ള ജില്ലാ കമ്മിറ്റിയില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാ നേതാക്കളും ആന്‍റോയെ തള്ളിപ്പറഞ്ഞു. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് പത്തനംതിട്ടയില്‍ എത്തിയപ്പോള്‍ സ്ഥാനാര്‍ഥിയെ മാറ്റണമെന്ന ആവശ്യം കത്തിലൂടെ ജില്ലാ നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ ആന്‍റോ തന്നെ വീണ്ടും പത്തനംതിട്ടയില്‍ മത്സരിക്കും എന്ന സൂചനയാണ് മുകുള്‍ വാസ്നിക് നല്‍കിയത്.

എന്തായാലും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് പാര്‍ട്ടി കടക്കുന്ന ഘട്ടത്തില്‍ പരസ്യ പ്രതിഷേധത്തിലൂടെ ആന്‍റോയോടുള്ള എതിര്‍പ്പ് ചര്‍ച്ചയാക്കുകയാണ് പത്തനംതിട്ട ജില്ല യിലെ കോണ്‍ഗ്രസ് നേതാക്കള്‍. പ്രളയത്തില്‍ തകരുകയും ശബരിമല വിഷയത്തില്‍ ആ ളിക്കത്തുകയും ചെയ്ത പത്തനംതിട്ടയില്‍ കോണ്‍ഗ്രസിനായി ആന്‍റോ വരുമോ അതോ പുതുമുഖം ഇറങ്ങുമോ എന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്ര വര്‍ത്തകര്‍.