പൊൻകുന്നം: ടൗണിനോട് ചേർന്ന്  ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കോയിപ്പള്ളി പ്രദേശത്ത് തെരുവ്നായശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം കോയിപ്പളളി കോളനിയിൽ താമസി ക്കുന്ന ഓവേലിൽ താജുദിന്റെയും. പാലാംപറമ്പിൽ അബ്ദു റഹ് മാന്റെയും മുട്ടയിടുന്ന കോഴികളെ കടിച്ച് കൊല്ലുകയും, രാത്രി കാലങ്ങളിൽ വിടിന് പുറത്ത് ഇട്ടിരിക്കുന്ന വ സ്ത്രങ്ങളും ചെരിപ്പുകളും കടിച്ചു പറിച്ച് നശിപ്പിക്കുകയും ചെയ്യുക പതിവാണ്.

പകൽ കുട്ടികളുടെ നേരെയും പ്രായമായവരുടെ നേരെയും അക്രമിക്കാൻ വരികയും ചെയ്യുന്നത് പതിവായിരിക്കുന്നു പത്തോളം  നായകൾ കൂട്ടമായിട്ടാണ് നടക്കുന്നത്  അറ വുശാലയിലെ മാലിന്യങ്ങളും,  ഭക്ഷണ അവശിഷ്ടങ്ങളും കഴിച്ചാണ് ഇവ ജിവിക്കുന്നത് .അലഞ്ഞ് തിരിഞ്ഞ് മനുഷ്യർക്ക് ഭീതി പരത്തുന്ന തെരുവ് നായ്ക്കൾക്കെതിരെ അധികൃ തർ അടിയന്തിരമായി ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ  ആവശ്യപ്പെട്ടു.