കൃഷ്ണശിലാ പാളികൾ കൊണ്ട് ഇളങ്ങുളം ശ്രീധർമശാസ്താ ക്ഷേത്രത്തിൽ നിർമിക്കുന്ന പുതിയ ചുറ്റമ്പലത്തിന്റെ ഉത്തരം വയ്പ് (ഖണ്ഡോത്തരന്യാസം) ഞായറാഴ്ച രാവിലെ 10-നുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. തന്ത്രി പുലിയന്നൂർമന നാരായണൻ അനുജൻ ന മ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തി ലാണ് ഭക്തിനിർഭരമായ ചടങ്ങുകൾ.
നൂറ്റാണ്ടുകളുടെ പഴക്കം കൊണ്ട് ജീർണതയിലായതിനാലാണ് പഴയ ചുറ്റമ്പലം ദേവപ്ര ശ്‌ന വിധി പ്രകാരം പൊളിച്ചുനീക്കി പുതിയത് നിർമ്മിക്കേണ്ടി വന്നത്. ഉത്തരം വെ യ്പിനു ശേഷം മേൽക്കൂര തടി കൊണ്ട് നിർമിച്ച് ചെമ്പു പാളികൾ പൊതിയാനാണ് പ ദ്ധതി. ചുറ്റമ്പലത്തിന്റെ ഉൾഭാഗത്തിന്റെ പണികൾ പൂർത്തിയാകുന്നതോടെ പൂർണമാ യും ശിലയിലും തടിയിലും നിർമിച്ച കേരളത്തിലെ അത്യപൂർവം ക്ഷേത്രങ്ങളിൽ ഒന്നാ കും ഇളങ്ങുളം ശാസ്താക്ഷേത്രമെന്ന് ദേവസ്വം പ്രസിഡന്റ് കെ.വിനോദ്, സെക്രട്ടറി സുനിൽകുമാർ കാഞ്ഞിരമുറ്റം എന്നിവർ പറഞ്ഞു.
ചുറ്റമ്പല തറയും ഭിത്തിയും പൂർണമായി കൃഷ്ണ ശിലയിലും മേൽക്കൂര തടിയിലുമാ ണ് പണിയുന്നത്. ചുറ്റമ്പലത്തിന്റെ കട്ടിളയും കല്ലിലാണ് തീർക്കുന്നത്. തമിഴ്‌നാട്ടിലെ അംബാസമുദ്രത്തിൽ നിന്നും കൊണ്ടു വന്ന കൃഷ്ണ ശിലയിലാണ് നിർമാണം. ഏകദേശം 2500 ക്യുബിക്ക് അടി കല്ല് ഇതിനായി കൊണ്ടു വന്നു.ചെങ്ങന്നൂർ സദാശിവനാചാരിയു ടെ നേതൃത്വത്തിലാണ് കൊത്തുപണികളോടെ ശിലയിലുള്ള നിർമാണം.
തടിയിലുള്ള നിർമാണം ചന്തിരൂർ കർമ്മാലയം മോഹനനാചാരിയുടെ നേതൃത്വത്തിലു മാണ് നടക്കുന്നത്. പൂർണമായും ശിലയിലും തടിയിലും പുനർനിർമിക്കുന്ന ചുറ്റമ്പലത്തി ന്റെ മേൽക്കൂര ചെമ്പ് പൊതിഞ്ഞ് നിർമിക്കാനാണ് പദ്ധതി. 4 കോടി രൂപയോളം ചെല വാണ് പ്രതീക്ഷിക്കുന്നത്.
പൗരാണികതയും തനിമയും നിലനിർത്തിയുള്ള തച്ചുശാസ്ത്ര വിധിപ്രകാരമുള്ള ക്ഷേത്ര നിർമാണമാണ് ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നടത്തിവരുന്നത്.
 നൂറ്റാണ്ടുകൾ കൂടുമ്പോൾ മാത്രം നടക്കുന്ന ഇത്തരം നിർമ്മാണ പ്രവർത്തികൾ ദർശിക്കാ നും അതിൽ പങ്കാളികളാകാനും ഈ തലമുറയ്ക്ക് കിട്ടിയ അസുലഭ ഭാഗ്യം കൂടിയാണ് ക്ഷേത്ര പുനരുദ്ധാരണം.