ദുരിതത്തിലായ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി ഇർശാദിയ്യ അക്കാദമിയും, എസ്.വൈ.എസ് മുണ്ടക്കയം സോൺ  കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിലീഫ് വിതര ണം നടത്തി.  ഇർശാദിയ്യ ജനറൽ സെക്രട്ടറി ലിയാഖത്ത് സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ കെ രാജേഷ് ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറി ലബീബ് അസ്ഹരി, ഹംസ മുസ്‌ലിയാർ, അശ്റഫ് മുസ്‌ലിയാർ, പി കെ പ്രദീപ്, അയ്യൂബ് പള്ളിക്കൽ, സജി പുതുപ്പറമ്പിൽ, അൻസർ യൂസഫ്, ഇസ്മാ യിൽ ഹാജി,ബാസിത്ത് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൌൺ  പ്രഖ്യാപിച്ചതോടെ ദുരിതത്തിലാ യ നിർദ്ധനരായ കുടുംബങ്ങൾക്ക് നാലാംഘട്ട ഭക്ഷണകിറ്റുകളാണ് ഇർഷാദിയയുടെയും, എസ് വൈ എസ് എസിനെയും നേതൃത്വത്തിൽ വിതരണം ചെയ്തത്. നിർദ്ധനരായ കുടും ബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റുകളാണ്, വീടുകളിൽ എത്തിച്ചു കൊടുക്കുന്നത്. സാന്ത്വന സേവന പ്രവർത്തനങ്ങൾക്ക് 33 അംഗ വളണ്ടിയർമാരുടെ സേ വനം 24 മണിക്കൂറും ലഭ്യമാണ്.