ഒരാഴ്ച മുമ്പാണ് കൊരട്ടിയിലെ കോഴിഫാമിൽ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചനി ലേക്ക് സൗജന്യമായി നൽകിയ കോഴിയെ ഡ്രസ്സ് ചെയ്യുന്ന ആളെ കണ്ടു കണ്ണു നിറ ഞ്ഞത്. അത് മറ്റാരുമല്ല, ഒമ്പതാം വാർഡ് അംഗം ബി.ആർ അൻഷാദായിരുന്നു. കടയി ലെ തൊഴിലാളിക്ക് പരിചയക്കുറവ് മനസ്സിലാക്കി സ്വയം കോഴിയെ ഡ്രസ്സ് ചെയ്യാൻ മു ന്നിട്ടിറങ്ങുകയായിരുന്നു വാർഡംഗം. ഒമ്പതാം വാർഡ് കാർക്ക് തെറ്റിയിട്ടില്ല. മെംബ റായാൽ പിന്നെ വൈറ്റ് കോളർ ജോലി എന്ന് പറയുന്നവരുടെ ഇടയിലാണ് അൻഷാദ് ഒരു സംഭവം ആകുന്നത് . മെമ്പർ ബ്രോ ആകുന്നത്.ഒരു ജനപ്രതിനിധി എന്ന നിലയി ൽ മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിലും മടിച്ചു നിൽക്കാത്ത പ്രകൃതം. കഷ്ടപ്പാടു കൾ നിറഞ്ഞതായിരുന്നു ബാല്യ കാലം. അവിടുന്ന് ഇവിടെ വരെ ഇദ്ദേഹം ഇന്നി നില യിൽ എത്തി ചേർന്നത് ഏറെ കഠിന അധ്വാനം കൊണ്ടാണ്.

മെമ്പർ ബ്രോ…
അധികാരമേറ്റ അന്നുമുതൽ ദുരാവസ്ഥയിലായ ഒൻപതാം വാർഡിന്റെ ഏതൊരാവ ശ്യത്തിനും മുൻപന്തിയിലുണ്ട് ഈ മെമ്പർ ബ്രോ . ചുരുങ്ങിയ നാൾ കൊണ്ട് ജനഹൃദ യങ്ങളിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു അൻഷാദ് . കോവിഡിലും ലോക്ക് ഡൗണിലും നട്ടംതിരിയുന്ന സാധാരണക്കാർ അധിവസിക്കുന്ന വാർഡിൽ ഭക്ഷ്യധാന്യ കിറ്റ്, പച്ച ക്കറി കിറ്റുകൾ , കപ്പയും മീനും,  ഇൻസുലിൻ , പ്രതിരോധമരുന്നുകൾ , രോഗികളെ പരിശോധനയ്ക്ക് കൊണ്ടുപോകുവാൻ , ശുചീകരണ പ്രവർത്തനത്തിന് എന്തിനും മു ൻപന്തിയിലുണ്ട് ഈ ബ്രോ .തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഏറ്റവുമധികം വിമർശനം ഏറ്റുവാങ്ങിയ വ്യക്തിയായിരുന്നു. പലതരത്തിലും എതിരാളികൾ മോശമാക്കാൻ ശ്ര മിച്ചപ്പോൾ ഉയർന്ന ഭൂരിപക്ഷം നൽകിയാണ് ജനങ്ങൾ അൻഷാദിനെ വിജയിപ്പിച്ചത് .  ജനങ്ങളുടെ തീരുമാനം ശരിയാണെന്ന് കാലം തെളിയിക്കുകയാണിപ്പോൾ.
 ബീ ആർ അൻഷാദ് ഒരു പോരാളിയായി മാറുകയാണ്. തൻ്റെ സ്വന്തം വാർഡിൽ മാ ത്രമല്ല പഞ്ചായത്തിലെ 23 വാർഡിലും നിറസാന്നിധ്യമാണ് അൻഷാദ് . കാഞ്ഞിരപ്പ ള്ളി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് അംഗമായി അൻഷാദ് അധികാരമേറ്റ അന്നു മുതൽ ഇന്നുവരെ കഠിന പ്രയത്നത്തിലാണ്. ഇതെല്ലാം ഓരോ മെമ്പർമാരും ചെയ്യുന്ന താണെന്ന് പറയാൻ വരട്ടെ . സ്വന്തം വാർഡിൽ മാത്രമല്ല 23 വാർഡിലെയും ആവശ്യ ങ്ങൾക്കും ഈ കോവിഡ് കാലത്ത് അൻഷാദ് തന്നെ എപ്പോഴും മുൻപന്തിയിലുണ്ട്. കഴിഞ്ഞ ഒരുമാസമായി പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ സമൂഹ അടുക്കളക്ക് ചുക്കാൻ പിടിക്കുന്നതും അൻഷാദ് തന്നെയാണ്.
ഇനി അൽപം രാഷ്ട്രീയം..
ഡിവൈഎഫ്ഐ സാധാരണ പ്രവർത്തകനായി തുടങ്ങിയ അൻഷാദ് അന്നുമുതൽ രാഷ്ട്രീയം മാത്രമല്ല സംഘടനാ പ്രവർത്തനമെന്നത് കാണിക്കുകയായിരുന്നു. സാമൂഹിക സേവനരംഗത്തും നിറസാന്നിധ്യമായി മാറിയ അൻഷാദ് കോൺഗ്രസ് കോട്ടയായ കാഞ്ഞിരപ്പള്ളിയിലെ യുവാക്കൾ ഡിവൈഎഫ്ഐ യിലേക്ക് ചേക്കേറുന്നത് സാക്ഷിയായി . സംഘടനയെ വളർത്തുന്നതിൽ ഈ കാലയളവിൽ നിറസാന്നിധ്യമായിരുന്നു അൻഷാദ് . ഇതിന് പാർട്ടി നൽകിയ സമ്മാനമാണ് വാർഡംഗം എന്നത് .  ഇവിടെയും തൻ്റെ കരുത്ത് തെളിയിച്ചിരിക്കുകയാണ് ഈ ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡണ്ട് കൂടിയായ മെമ്പർ ബ്രോ .സാമൂഹിക സേവന സംഘടനയായ ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡിലും സേവനമേഖലയിൽ നിറസാന്നിധ്യമാണ് അൻഷാദ് . കഠിന പ്രയത്നത്തിലൂടെ വാർഡിലെ ഓരോരുത്തരുടെയും മനസ്സിലിപ്പോൾ അൻഷാദ് സഹോദരനാണ് നാട്ടുകാരുടെ മെമ്പർ ബ്രോയാണ് .